1 GBP = 103.12

നിയമസഭാ തെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലികുട്ടി എംപിക്ക് പുറമേ പിവി അബ്ദുള്‍ വഹാബ് എംപിയും കെപിഎ മജീദും

നിയമസഭാ തെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലികുട്ടി എംപിക്ക് പുറമേ പിവി അബ്ദുള്‍ വഹാബ് എംപിയും കെപിഎ മജീദും

നിയമസഭാ തെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലികുട്ടി എംപിക്ക് പുറമേ പിവി അബ്ദുള്‍ വഹാബ് എംപിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും മത്സരിച്ചേക്കും.
വഹാബിന്റെ രാജ്യസഭാ കാലാവധി ഏപ്രില്‍ 18 ന് അവസാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് മെയ് ആദ്യവാരമായതിനാല്‍ മത്സരിക്കുന്നതില്‍ തടസമുണ്ടാവില്ല. ഏറനാട്ടില്‍ നിന്നായിരിക്കും വഹാബ് മത്സരിക്കുക.

അതേസമയം മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും പാര്‍ട്ടി നിലപാട് അനുസരിച്ചായിരിക്കും തീരുമാനമെന്നുമാണ് വഹാബിന്റെ പ്രതികരണം.

നിലവില്‍ പികെ ബഷീറാണ് ഏറനാട് എംഎല്‍എ. ബഷീര്‍ മഞ്ചേരിയോ, കൊണ്ടോട്ടിയില്‍ നിന്നോ മത്സരിച്ചേക്കും. 1980 മുതല്‍ 2002 വരെ എംഎല്‍എയായിരുന്നു കെപിഎ മജീദ് പിന്നീട് നിയമസഭയിലേക്ക് മത്സരിച്ചിട്ടില്ല.

2004 ല്‍ ലോക്‌സഭയിലേക്ക് മഞ്ചേരിയില്‍ നിന്നും മത്സരിച്ചെങ്കിലും പജായപ്പെടുകയായിരുന്നു. രണ്ട് തവണ എംഎല്‍എ ആയ കെഎം ഷാജിയും ഇത്തവണ മത്സരിച്ചേക്കില്ല.

ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ തുടങ്ങാനാണ് പാര്‍ട്ടി തീരുമാനം. മലപ്പുറം ജില്ലയില്‍ 16 മണ്ഡലങ്ങളിലൂടേയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ജാഥ നടത്തും. ജില്ലയിലെ 12 ഇടത്തും ലീഗാണ് മത്സരിക്കുന്നത്.

നിയമ സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് മുസ്ലിം ലീഗ് ചോദിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. അതിനുള്ള അവകാശവും അര്‍ഹതയും ലീഗിന് ഉണ്ടെന്നും മുനവറലി തങ്ങളുടെ പ്രതികരണം. ഉപമുഖ്യമന്ത്രി സ്ഥാനം കിട്ടുമോയെന്ന ചോദ്യത്തിന് മുമ്പ് ലീഗിന് ഇത് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം മറുപടി നല്‍കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more