1 GBP = 103.94

ഉറപ്പാണ് LDF – സാംസ്കാരിക സംവാദം ഞായറാഴ്ച , സാംസ്കാരിക നായകർ എൽഡിഎഫ് യുകെ & അയർലണ്ട് വേദിയിലെത്തുന്നു

ഉറപ്പാണ്  LDF –   സാംസ്കാരിക സംവാദം ഞായറാഴ്ച , സാംസ്കാരിക നായകർ എൽഡിഎഫ് യുകെ & അയർലണ്ട്  വേദിയിലെത്തുന്നു

മലയാളത്തിലെ പ്രമുഖരായ സാംസ്കാരിക നായകരെ അണിനിരത്തി എൽഡിഎഫ് യുകെ & അയർലണ്ട് നാളെ ( മാർച്ച് 7 ഞായർ 3 PM ) സാംസ്കാരിക സംവാദം സംഘടിപ്പിക്കുന്നു. എന്തുകൊണ്ട് കേരളത്തിൽ ഇടതുമുന്നണി സർക്കാരിൻ്റെ തുടർഭരണം ആവശ്യമാണ് എന്ന് പ്രമുഖ സാഹിത്യകാരന്മാരായ സക്കറിയ,സച്ചിദാനന്ദൻ,സുനിൽ പി ഇളയിടം എന്നിവർ പ്രവാസികളുമായുള്ള സംവാദത്തിൽ വിശദീകരിക്കും. മലയാള  സാഹിത്യമേഖലയിലെ കുലപതികൾ  ഒന്നിച്ചണിനിരക്കുന്നു എന്ന പ്രത്യേകതയാണ്  ഈ സാംസ്കാരികസംവാദത്തിനുള്ളത് .ഉറപ്പാണ് LDF എന്ന ഇടതുമുന്നണി പ്രചാരണ മുദ്രാവാക്യത്തിന്റെ പ്രസക്തി സംവാദവിഷയമാവും

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേൽനോട്ടത്തിൽ സിപിഐഎം യുകെ & അയർലണ്ട് ഘടകമായ AIC, കേരളാ കോൺഗ്രസ്സ് (എം )  പ്രവാസി സംഘടനയായ  പ്രവാസി കേരള കോൺഗ്രസ്സ്, മറ്റു ഇടതുപക്ഷ ജനാധിപത്യ മുന്നണി ഘടകകഷികൾ എന്നിവർ ചേർന്നാണ് എൽഡിഎഫ് യുകെ & അയർലണ്ട് രൂപീകരിച്ചത് . സിപിഐഎം നേതാവ് എം.വി ഗോവിന്ദൻ മാസ്റ്റർ,  കേരളാകോൺഗ്രസ് നേതാവ് റോഷി അഗസ്റ്റിൻ  പങ്കെടുത്ത പൊതുയോഗത്തിലാണ് യുകെയിലെയും അയർലണ്ടിലെയും  ഇടതുമുന്നണിയുടെ പ്രചാരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്.
ധനമന്ത്രി  തോമസ് ഐസക്ക്, തോമസ് ചാഴികാടൻ എം.പി തുടങ്ങി പ്രമുഖരായ നേതാക്കളുമായി  പ്രവാസികൾക്ക് സംവദിക്കാനുള്ള വേദി കഴിഞ്ഞ ആഴ്ച ഒരുക്കിയിരുന്നു. തുടർന്നും വൈവിധ്യമാർന്ന പരിപാടികളാണ് ഇടതുമുന്നണി പ്രചാരണത്തിന്റെ ഭാഗമായി ഒരുങ്ങുന്നത്.   തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ,രശ്മിത രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്ന വനിതാ സമ്മേളനം, പ്രമുഖ മാധ്യമ പ്രവർത്തകർ പങ്കെടുക്കുന്ന  മാധ്യമ സെമിനാർ തുടങ്ങിയ പരിപാടികൾ വരുന്ന ആഴ്ചകളിൽ നടത്തുന്നുണ്ട് .

Zoom മീറ്റിങ് പ്ലാറ്റ്‌ഫോമിൽ ഓൺലൈൻ ആയി നടക്കുന്ന മീറ്റിങ് AIC ഫേസ്ബുക്ക് പേജിൽ ലൈവായി വീക്ഷിക്കാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more