1 GBP = 103.89

എൽ.ഡി.എഫ് വിപുലീകരിക്കാൻ സിപിഎമ്മിന്റെ പച്ചക്കൊടി

എൽ.ഡി.എഫ് വിപുലീകരിക്കാൻ സിപിഎമ്മിന്റെ പച്ചക്കൊടി

തിരുവനന്തപുരം: ഇടതു മുന്നണി വിപുലീകരണത്തിന് സിപിഎമ്മിന്റെ പച്ചക്കൊടി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി വിപുലീകരണമുണ്ടാകും. ഇക്കാര്യം ചർച്ച ചെയ്യാൻ 26ന് ഇടതുമുന്നണി യോഗം ചേരും. സര്‍വകക്ഷി സംഘത്തോടുള്ള പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താനും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു.

ലോകസ്ഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് പരമാവധി സീറ്റുകള്‍ വേണം. ഇതിന് മുന്നണി വിപുലീകരണത്തിലൂടെ കഴിയുമെന്നാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടൽ. നേരത്തേ മുന്നണി വിട്ടവരെയും പുറത്തു നിന്ന് സഹകരിക്കുന്നവരെയും ഉള്‍പ്പെടുത്തുന്ന കാര്യമാണ് പരിശോധിക്കുന്നത്. മുന്നണി വിപുലീകരണം അനിവാര്യമെന്ന് മൂന്നു ദിവസമായി ചേര്‍ന്ന സിപിഎം നേതൃയോഗത്തിലും അഭിപ്രായമുയര്‍ന്നു. ഏതൊക്കെ പാര്‍ട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തണം എന്ന കാര്യത്തില്‍ ഇടതുമുന്നണി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.

വര്‍ഷങ്ങളായി പുറത്തുനിന്ന് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന ഐഎന്‍എല്‍ മുന്നണി പ്രവേശനമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്. സിപിഎമ്മിനും ഇക്കാര്യത്തില്‍ കാര്യമായ എതിര്‍പ്പില്ല. സിപിഐയുടെ നിലപാടാണ് പ്രധാനം. ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിന്റെ മുന്നണി പ്രവേശനവും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പുണ്ടാകും. ജനാധിപത്യ കേരള കോണ്‍ഗ്രസ്, ആർ.എസ്.പി ലെനിനിസ്റ്റ്, കേരള കോണ്‍ഗ്രസ് ബി എന്നിവയ്ക്കു പുറമേ, സിഎംപിയുടെയും ജെഎസ്എസിന്റെയും ഓരോ വിഭാഗങ്ങളും മുന്നണി പ്രവേശനത്തിന് ഊഴം കാത്തുനില്‍ക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് മുന്നണി വിട്ട ആർ.എസ്.പിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആർ.എസ്.പിയുടെ പ്രതികരണം അനുകൂലമല്ല. സര്‍വകക്ഷി സംഘത്തോട് പ്രധാനമന്ത്രിയുടേത് നിഷേധാത്മക സമീപനമാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തുന്നു. ഇതിനെതിരെ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more