1 GBP = 104.17

ജാഡ കാണിക്കല്ലേ…ഒന്ന് ചിരിച്ചോളൂ… നിങ്ങളുടെ ടെന്‍ഷന്‍ പമ്പ കടക്കും !

ജാഡ കാണിക്കല്ലേ…ഒന്ന് ചിരിച്ചോളൂ… നിങ്ങളുടെ ടെന്‍ഷന്‍ പമ്പ കടക്കും !
തമാശ പറയുന്നവരെ എല്ലാവര്‍ക്കും പൊതുവേ ഇഷ്ടമാണ്. അതിന് കാരണം ആ തമാശകള്‍ ചിരിക്ക് കാരണമാകുന്നുവെന്നതാണ്. ചിരിക്കുമ്പോള്‍ നമ്മുടെ ശരീരവും മനസും പിരിമുറുക്കത്തില്‍ നിന്ന് മുക്തമാകുന്നു. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന് കാര്യമല്ലെ ഇതിലിത്ര പറയാനെന്തിരിക്കുന്നു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. എന്നാല്‍ കേട്ടോളൂ…ചിരി പല രോഗങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല മരുന്നാണ്.
 ഇളം ചിരി,ചെറുചിരി,പുഞ്ചിരി,അഹങ്കാര ച്ചിരി,കൊലച്ചിരി എന്നിങ്ങനെ അമ്പതുതരം ചിരികളുണ്ട്. ഇതില്‍ കൊലച്ചിരി ഒഴികെ ഏത് തരത്തില്‍ ചിരിച്ചാല്‍ അതിനനുസരിച്ച് ഗുണങ്ങളുമുണ്ടാകും. ഹൈപ്പര്‍ ടെന്‍ഷന്‍, ഉറക്കകുറവ്‌,നൈരാശ്യം എന്നിവയ്ക്കും മരുന്നാണ് ചിരി.
യോഗയിലെ ചിരി എന്ന ആസനം വളരെയെളുപ്പം എന്ന് ആളുകള്‍ വിചാരിക്കുന്ന ഒന്നാണ് എന്നാല്‍ ഇതിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ചിരി കൊണ്ട് ആയുസ്സ് വര്‍ദ്ധിപ്പിക്കാം എന്ന് പറയാറുണ്ട്. ചിരിക്കുന്നതിലൂടെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സാധിക്കുന്നു.
ചിരിക്കുന്നതിലൂടെ ശീരത്തിനകത്ത് ആവശ്യത്തിന് ഓക്‌സിജനെ നിറയ്ക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ തലച്ചോറിലെ ഏകാഗ്രതയുള്ളതാക്കാനും, പ്രവര്‍ത്തനക്ഷമമാക്കാനും ചിരിയ്ക്ക് സാധിക്കുന്നു. മനസ്സ് നിറഞ്ഞ ചിരി നിങ്ങള്‍ക്ക് സന്തോഷം പകരുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അതുപോലെ നിങ്ങള്‍ ചിരിക്കുമ്പോള്‍ നിങ്ങളുടെ ഹൃദയത്തിനും മെച്ചം ഉണ്ടാകുന്നു. നിങ്ങളുടെ രക്തക്കുഴലുകളിലൂടെ രക്തം ഹൃദയത്തിലേക്കെത്തുന്ന സംവിധാനം വേഗത്തിലാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more