1 GBP = 103.35
breaking news

ഫാദര്‍ ടോം ഉഴുന്നാലിന്റെ ഏറ്റവും പുതിയ വീഡിയോ സന്ദേശം പുറത്ത്

ഫാദര്‍ ടോം ഉഴുന്നാലിന്റെ ഏറ്റവും പുതിയ വീഡിയോ സന്ദേശം പുറത്ത്

ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫാ.ടോമിന്റെ ഏറ്റവും പുതിയ വീഡിയോ പുറത്ത് വന്നു. ഐ എസ് തടങ്കലില്‍ കഴിയുന്ന വൈദികന്റെ സന്ദേശം മംഗളം ടെലിവിഷന്‍റെ ഫെയിസ്ബുക്ക് പേജ് വഴിയാണ് പുറത്തു വന്നിരിക്കുന്നത്.2016 മാര്‍ച്ച് 4 നാണ് യെമനില്‍ നിന്ന് ഐ.എസ് ഭീകരര്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയത്.അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ വീഡിയോ സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചു. കഴിഞ്ഞ 24 നാണ് സന്ദേശം ലഭിച്ചത്. ഈ ദൃശ്യങ്ങള്‍ ഫാ.ടോം ഉഴുന്നാലിന്റെ ബന്ധുക്കള്‍ മംഗളം ലേഖകന്‍ വിശ്വന്‍ രാമപുരത്തിന് കൈമാറി. ഇതാണ് മംഗളം ടെലിവിഷന്‍ ഫേസ് ബുക്ക് പേജില്‍ കൊടുത്തിരിക്കുന്നത്‌.

വീഡിയോയില്‍ ഫാ. പറയുന്നതിങ്ങനെ: സനയില്‍ നിന്ന് ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫ്രഞ്ച് പത്രപ്രവര്‍ത്തകയെ ഫ്രഞ്ച് സര്‍ക്കാരും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് വേഗം മോചിപ്പിച്ചു. ഞാന്‍ ഒരു ഇന്ത്യക്കാരനും കേരളീയനും ആയതു കൊണ്ടാണോ എന്റെ മോചനം വൈകുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. തന്നെ രക്ഷിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയോടും അദ്ദേഹം അപേക്ഷിക്കുന്നുണ്ട്.

വീഡിയോ കടപ്പാട് : മംഗളം ടിവി ഫെയിസ്ബുക്ക് പേജ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more