1 GBP = 103.12

യു.എസിലെ ചൂതാട്ട കേന്ദ്രത്തില്‍ വെടിവയ്പ്; രണ്ടു മരണം; ഇരുപത്തിനാലോളം പേര്‍ക്ക് പരിക്ക്

യു.എസിലെ ചൂതാട്ട കേന്ദ്രത്തില്‍ വെടിവയ്പ്; രണ്ടു മരണം; ഇരുപത്തിനാലോളം പേര്‍ക്ക് പരിക്ക്

ലാസ്‌വേഗാസ്: അമേരിക്കയിലെ ലാസ്‌വേഗാസില്‍ ഉണ്ടായ വെടിവയ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ലാസ്‌വേഗാസിലെ മന്‍ഡാലയ് ബേ റിസോര്‍ട്ടിലെ ചൂതാട്ട (കാസിനോ)? കേന്ദ്രത്തിലാണ് വെടിവയ്പുണ്ടായത്. പരിഭ്രാന്തരായ ജനങ്ങള്‍ നിലവിളിച്ചു കൊണ്ട് സുരക്ഷിതസ്ഥാനം തേടി തലങ്ങും വിലങ്ങും പാഞ്ഞു. ഉടന്‍ തന്നെ പൊലീസെത്തി ക്‌ളബ്ബ് ഒഴിപ്പിച്ചു. ഇതുവരെ രണ്ടു പേര്‍ മരിച്ചതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ഇരുപത്തിനാലോളം പേര്‍ക്ക് പരിക്ക് പറ്റിയതായും പറയുന്നു.

റൂട്ട് 91 ഹാര്‍വെസ്റ്റ് സംഗീത നിശയുടെഅവസാന ദിവസമായിരുന്നു വെടിവയ്പ് ഉണ്ടായത്. നിരവധി കലാകാരന്മാര്‍ പരിപാടി അവതരിപ്പിക്കുന്നതിനായി എത്തിയിരുന്നു. ക്‌ളബ്ബ പൊലീസിന്റെ നിയന്ത്രണത്തിലാണ്. ഒരു ആക്രമണകാരിയെ വെടിവച്ച് കൊന്നതായി പോലീസ് പറഞ്ഞു, പക്ഷെ ഒരാളാണോ അതോ സംഘമായാണോ ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവ സ്ഥലത്തേക്ക് ആര്‍ക്കും പ്രവേശനമില്ല, പോലീസ് പരിശോധന തുടരുകയാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more