1 GBP = 103.96

ഹാരിയുടെയും മേഗന്റെയും രാജകീയ പദവികൾ എടുത്തുകളയാൻ നിയമനിർമ്മാണം നടത്തുമെന്ന് കൺസർവേറ്റിവ് എംപി

ഹാരിയുടെയും മേഗന്റെയും രാജകീയ പദവികൾ എടുത്തുകളയാൻ നിയമനിർമ്മാണം നടത്തുമെന്ന് കൺസർവേറ്റിവ് എംപി

ലണ്ടൻ: ഹാരിയുടെയും മെഗാന്റെയും രാജകുടുംബത്തിനെതിരായ വിമർശനങ്ങൾ അടങ്ങിയ നെറ്റ്ഫ്ലിക്സ് സീരിസിന്റെ ആദ്യ എപ്പിസോഡിന് പിന്നാലെ ദമ്പതികൾക്കെതിരെ ജനരോഷവുമുയരുന്നു. അന്തരിച്ച രാജ്ഞിയെക്കൂടി അധിക്ഷേപിക്കുന്ന തരത്തിലാണ് ദമ്പതികളുടെ വിമർശനങ്ങൾ. രാജകുടുംബത്തോട് താത്പര്യമില്ലാത്ത ഇവർ റോയൽ ടൈറ്റിലുകൾ ഉപേക്ഷിക്കണമെന്ന ആവശ്യമാണ് നിരവധി കോണുകളിൽ നിന്ന് ഉയരുന്നത്.

അതേസമയം ഹാരിയുടെയും മേഗന്റെയും രാജകീയ പദവികൾ എടുത്തുകളയാൻ നിയമനിർമ്മാണം നടത്തുമെന്നാണ് ഇന്നലെ ഒരു കൺസർവേറ്റിവ് എംപി പ്രഖ്യാപിച്ചത്. 1917 ലെ ടൈറ്റിൽസ് ഡിപ്രിവേഷൻ ആക്റ്റ് ഭേദഗതി അനുസരിച്ച് അടുത്ത വർഷം ആദ്യം ഷോർട്ട് പ്രൈവറ്റ് മെമ്പർ ബിൽ കൊണ്ടുവരുമെന്ന് ബോബ് സീലി പിഎ വാർത്താ ഏജൻസിയോട് പറഞ്ഞു.

ബിൽ സഭയിലെത്തിയാൽ, ഹാരിയുടെയും മേഗന്റെയും രാജകീയ പദവി താഴ്ത്താനുള്ള അധികാരം പ്രൈവി കൗൺസിലിന് നൽകുന്ന ഒരു പ്രമേയത്തിൽ എംപിമാർ വോട്ട് ചെയ്യും.

“തന്റെ കുടുംബത്തെ ചവറ്റുകുട്ടയിലാക്കുകയും തന്റെ തന്നെ ജീവിതം പണമാക്കുകയും ചെയ്യുന്നതിനൊപ്പം, അദ്ദേഹം ഈ രാജ്യത്തെ ചില പ്രധാന സ്ഥാപനങ്ങൾക്ക് നേരെയും ആക്രമണം നടത്തുകയാണ്.” അദ്ദേഹം പറഞ്ഞു.

2023-ന്റെ തുടക്കത്തിൽ രാജകീയ പദവികൾ എടുത്തുകളയുന്ന നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സീലി ഒരുങ്ങുകയാണ്. രാജ്യത്തിനെതിരെ തന്നെ വിമർശനങ്ങളുന്നയിക്കുന്ന ഹാരി രാജകീയ ശീർഷകങ്ങൾ ഉപയോഗിക്കുന്നത് തുടരുന്നത് എന്തുകൊണ്ടാണെന്ന് ടോറി എംപി ചോദിച്ചു.
ദമ്പതികളുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയെച്ചൊല്ലി അടുത്തിടെയുള്ള വിവാദങ്ങൾക്ക് മുമ്പുതന്നെ അദ്ദേഹം ഈ ബിൽ പരിഗണിച്ചിരുന്നതായാണ് വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more