1 GBP = 103.12

ഹാർഡ് ബ്രെക്സിറ്റ്‌; ലാൻഡ്‌റോവറും ജാഗ്വാറും ബ്രിട്ടനിലെ പ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് മുന്നറിയിപ്പ്

ഹാർഡ് ബ്രെക്സിറ്റ്‌; ലാൻഡ്‌റോവറും ജാഗ്വാറും ബ്രിട്ടനിലെ പ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് മുന്നറിയിപ്പ്

ലണ്ടൻ: പ്രമുഖ വാഹന നിർമ്മാതാക്കളായ ഓഡിയ്ക്കും ബിഎംഡബ്ല്യൂവിനും പിന്നാലെ സർക്കാരിന് മുന്നറിയിപ്പുമായി ബ്രിട്ടനിലെ വാഹനനിര്മാതാക്കളായ ലാൻഡ്‌റോവറും ജാഗ്വാറും രംഗത്ത്. ഹാർഡ് ബ്രെക്സിറ്റ്‌ നടപ്പാക്കുന്ന അവസ്ഥയുണ്ടായാൽ കമ്പനിയുടെ ബ്രിട്ടനിലെ ഉത്പാദനത്തിൽ 1.2 ബില്യൺ പൗണ്ടിന്റെ വെട്ടിച്ചുരുക്കൽ നടത്തേണ്ടി വരുമെന്നാണ് കമ്പനി ചീഫ് എക്സിക്യു്ട്ടീവ് ഡോ റാൽഫ് സ്പെത് നൽകുന്ന മുന്നറിയിപ്പ്.

ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ബ്രിട്ടനിലെ വ്യവസായങ്ങൾക്ക് സ്ഥിരത നൽകുന്ന പ്രവർത്തനങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് അദ്ദേഹം അഭ്യര്ത്ഥിക്കുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി വ്യാപാരം നടത്തുന്നതിന് നികുതി രഹിത ചരക്ക് കടത്തൽ സംവിധാനങ്ങൾ ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ബ്രിട്ടന്റെ വ്യാവസായിക ചരിത്രത്തിൽ പ്രഥമസ്ഥാനങ്ങളിൽ ഒന്ന് ലാൻഡ്‌റോവർ ജാഗ്വർ കമ്പനികൾക്കെന്ന് പറയുന്ന അദ്ദേഹം ബ്രിട്ടനിലെ 40,000 ത്തോളം വരുന്ന ജീവനക്കാരുടെ തൊഴിൽ പരിരക്ഷ സർക്കാർ ഒരുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 50 ബില്യൺ പൗണ്ടാണ് കമ്പനി ബ്രിട്ടനിൽ നിക്ഷേപിച്ചിരിക്കുന്നത്. അടുത്ത അഞ്ചു വർഷം ഏകദേശം 80 ബില്യൺ പൗണ്ടാണ് ബ്രിട്ടനിൽ നിക്ഷേപിക്കാൻ കമ്പനിയുടെ പരിഗണനയിലുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more