1 GBP = 103.92

മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ​ അപ്പീല്‍ ഇന്നു പരിഗണിക്കും; ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ഒന്നാം പ്രതി

മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ​ അപ്പീല്‍ ഇന്നു പരിഗണിക്കും; ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ഒന്നാം പ്രതി

കൊച്ചി: സിറോ മലബാര്‍ സഭാ എറണാകുളം- അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടില്‍ പോലീസ്‌ അന്വേഷണത്തിനെതിരേ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയും ഇടനിലക്കാരനും സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ ഇന്നു പരിഗണിക്കും. കര്‍ദ്ദിനാളിനെ ഒന്നാം പ്രതിയാക്കി നേരത്തേ പോലീസ്‌ കേസെടുത്തിരുന്നു. അതിരൂപതാ ഫിനാന്‍സ്‌ മാനേജര്‍ ഫാ. ജോഷി പുതുവ, വികാരി ജനറാള്‍ ഫാ. സെബാസ്‌റ്റ്യന്‍ വടക്കുമ്പാടന്‍, വസ്‌തു ഇടനിലക്കാരന്‍ സാജു വര്‍ഗീസ്‌ കുന്നേല്‍ എന്നിവരാണു മറ്റു പ്രതികള്‍.

പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറലിന്റെ നിയമോപദേശത്തെ തുടര്‍ന്ന്‌ വിശ്വാസവഞ്ചന, ഗൂഢാലോചനാ വകുപ്പുകള്‍ ചുമത്തിയാണ്‌ കര്‍ദിനാളിനും വൈദികര്‍ക്കും ഇടനിലക്കാരനുമെതിരേ കേസെടുത്തിരിക്കുന്നത്‌. ഹൈക്കോടതി നിര്‍ദേശിച്ചിട്ടും കര്‍ദിനാളിനെതിരേ കേസെടുക്കാതിരുന്നത്‌ ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. കേസില്‍ കടുത്ത വിമര്‍ശനമാണ്‌ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരേ ഹൈക്കോടതിയില്‍ നിന്നുണ്ടായതും.

കര്‍ദിനാള്‍ രാജാവല്ലെന്നും എല്ലാവരും നിയമത്തിനു വിധേയരാണെന്നും ജസ്‌റ്റിസ്‌ കെമാല്‍ പാഷ നിരീക്ഷിച്ചിരുന്നു. അതിനിടെ, വിധിപറഞ്ഞു ദിവസങ്ങളായിട്ടും പോലീസ്‌ അന്വേഷണം തുടങ്ങാത്തതിന്റെ പേരില്‍ ഹര്‍ജിക്കാരായ ഷൈന്‍ വര്‍ഗീസ്‌, മാര്‍ട്ടിന്‍ പയ്യപ്പള്ളി എന്നിവര്‍ കോടതിയലക്ഷ്യ ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്‌. ഐ.ജി. വിജയ്‌സാഖറെ, കൊച്ചി അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ കെ. ലാല്‍ജി, എറണാകുളം സെന്‍ട്രല്‍ പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ കെ. അനന്തലാല്‍ എന്നിവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണിത്‌.

ഈ പശ്‌ചാത്തലത്തില്‍ കൂടിയാണു പോലീസ്‌ കേസെടുത്തത്‌. വസ്‌തു ഇടനിലക്കാരന്‍ സാജു വര്‍ഗീസിനെ ഇന്നു ചോദ്യംചെയ്തും. കര്‍ദയിനാളിന്റെയും വൈദികരുടെയു കാര്യത്തില്‍ ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനമറിഞ്ഞശേഷമാകും നടപടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more