1 GBP = 103.87

യുകെ മലയാളികളെത്തേടി വീണ്ടുമൊരു ദുഃഖവാർത്ത; കാന്റർബറിയിൽ എറണാകുളം സ്വദേശി മരണമടഞ്ഞു

യുകെ മലയാളികളെത്തേടി വീണ്ടുമൊരു ദുഃഖവാർത്ത; കാന്റർബറിയിൽ എറണാകുളം സ്വദേശി മരണമടഞ്ഞു

കാന്റർബറി: കാന്റർബറിയിൽ മലയാളി മരണമടഞ്ഞു. എറണാകുളം സ്വദേശിയായ ലാൽജിത് വി കെയാണ് ഹൃദയസംബന്ധമായ അസുഖം മൂലം മരണമടഞ്ഞത്. ഒന്നര മാസത്തോളമായി ചികിത്സയിലായിരുന്നു. കാന്റർബറിയിലെ വില്യം ഹാർവി ആശുപത്രിയിൽ ഇന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് ലാൽജിത്തിനെ മരണം തട്ടിയെടുത്തത്.

എൻ എച്ച് എസിൽ സ്റ്റാഫ് നേഴ്സായ ഭാര്യ ഉഷ ലാൽജിത്തിനും ഏകമകൾ ലച്ചു ലാൽജിത്തിനുമൊപ്പം കാന്റർബാറിയിലായിരുന്നു താമസം. അറുപത്തിനാല് വയസ്സായിരുന്നു ലാൽജിത്തിന്. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

പരേതന്റെ നിര്യാണത്തിൽ യുക്മ പ്രസിഡണ്ട് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ദുഃഖാർത്തരായ കുടുംബത്തിന്റെ വേദനയിൽ യുക്മ ന്യൂസും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more