1 GBP = 98.16
breaking news

കാന്റർബറിയിൽ മരണടഞ്ഞ ലാൽജിത്തിന് ഡിസംബർ 24ന് അന്ത്യവിശ്രമമൊരുങ്ങും

കാന്റർബറിയിൽ മരണടഞ്ഞ ലാൽജിത്തിന് ഡിസംബർ 24ന് അന്ത്യവിശ്രമമൊരുങ്ങും

കാന്റർബറി: ഡിസംബർ 12 ന് കാന്റർബറിയിൽ മരണമടഞ്ഞ എറണാകുളം സ്വദേശി ലാൽജിത് വി കെയ്ക്ക് ഡിസംബർ 24ന് ബന്ധുക്കളും സുഹൃത്തുക്കളും അന്ത്യയാത്രാ മൊഴിയേകും. ഒന്നര മാസത്തോളം ചികിത്സയിലായിരുന്ന ലാൽജിത് കാന്റർബറിയിലെ വില്യം ഹാർവി ആശുപത്രിയിൽ ഡിസംബർ 12 ന് രാവിലെ പതിനൊന്നര മണിയോടെയാണ് മരണമടഞ്ഞത്.

2019 ഡിസംബർ 24 രാവിലെ 11.20 നും ഉച്ചയ്ക്ക് 1.20 നും ഇടയ്ക്കാണ് ബാരിയം ക്രമറ്റൊറിയം ചാപ്പലിൽ പൊതുദർശനവും സംസ്കാരവും നടക്കുക. യുക്മയിൽ സജീവ പ്രവർത്തകനായിരുന്ന ലാൽജിത് വി കെയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും യുക്മ ഭാരവാഹികളുമടക്കം നൂറു കണക്കിനാളുകൾ എത്തും.

കെന്റ് ആൻഡ് കാന്റർബറി എൻ എച്ച് എസ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായ ഉഷ ലാൽജിത്താണ് ഭാര്യ. ബ്രെന്റ് കൗൺസിലിൽ പാർട്ട് ക്വാളിഫൈഡ് പ്രിൻസിപ്പൽ ഓഡിറ്ററായി ജോലി ചെയ്യുന്ന ലക്ഷ്മിയാണ് (ലച്ചു) ഏക മകൾ.

സംസ്കാരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

Barham Crematorium Chapel
Address: Canterbury Road (A260)
Barham
Nr Canterbury
Kent CT4 6QU

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more