1 GBP = 103.12

ഓക്സ്ഫോർഡ് മലയാളി നാട്ടിൽ മരണമടഞ്ഞു; മരണമടഞ്ഞത് ഓക്സ്ഫോർഡ് മലയാളികളുടെ പ്രിയ ലാലിച്ചൻ

ഓക്സ്ഫോർഡ് മലയാളി നാട്ടിൽ മരണമടഞ്ഞു; മരണമടഞ്ഞത് ഓക്സ്ഫോർഡ് മലയാളികളുടെ പ്രിയ ലാലിച്ചൻ

ഓക്ഡ്‌ഫോർഡ്: ഓക്സ്ഫോർഡ് മലയാളി സമാജം (ഓക്‌സ്മാസ് ) അംഗവും ഓക്സ്ഫോർഡ് മലയാളികൾക്ക് പ്രിയങ്കരനുമായ ജോർജ്ജ് ചാലങ്ങാടി നാട്ടിൽ വച്ച് മരണമടഞ്ഞു. ഓക്സ്ഫോർഡ് മലയാളികൾക്കിടയിൽ ലാലിച്ചൻ എന്നറിയപ്പെടുന്ന ജോർജ്ജിന്റെ ആകസ്മിക നിര്യാണത്തിൽ ഓക്‌സ്മാസ് നേതൃത്വം അനുശോചനം രേഖപ്പെടുത്തി.

ആലപ്പുഴ സ്വദേശിയായ ജോർജ്ജ് ഏറെ നാളായി നാട്ടിലും ഇടക്ക് ഓക്സ്ഫോർഡിലുമായി ജീവിതം ചിലവഴിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകളെ സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് ഓക്‌സ്മാസ് ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more