1 GBP = 103.12

ആലപ്പുഴ കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം പരിഹരിക്കപ്പെടാതെ തുടരുന്നു; പുറത്താക്കപ്പെട്ട 110 നേഴ്‌സ്മാരെ തിരിച്ചെടുക്കാന്‍ തയ്യാറാകില്ലെന്നുറപ്പിച്ച് ആശുപത്രി മാനേജ്‌മെന്റ്

ആലപ്പുഴ കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം പരിഹരിക്കപ്പെടാതെ തുടരുന്നു; പുറത്താക്കപ്പെട്ട 110 നേഴ്‌സ്മാരെ തിരിച്ചെടുക്കാന്‍ തയ്യാറാകില്ലെന്നുറപ്പിച്ച് ആശുപത്രി മാനേജ്‌മെന്റ്

ആലപ്പുഴ: നഴ്‌സുമാരുടെ വേതനവര്‍ധനവ് അംഗീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങിയെങ്കിലും ഇതിനായി ആദ്യം സമരം തുടങ്ങിയ ആലപ്പുഴ കെവിഎം ആശുപത്രിയിലെ നഴ്‌സ്മാരുടെ സമരം ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണ്. പുറത്താക്കപ്പെട്ട 110 നഴ്‌സ്മാരെ തിരിച്ചെടുക്കാന്‍ തയ്യാറാകാത്ത കര്‍ശന നിലപാടില്‍ തന്നെയാണ് ആശുപത്രി മാനേജ്മന്റ്.

എന്നാല്‍ തിരിച്ചെടുക്കും വരെ സമരത്തില്‍ നിന്ന് പിന്മാറില്ല എന്ന നിലപാടിലുറച്ച് തന്നെയാണ് കഴിഞ്ഞ 250 ദിവസമായി സമരം ചെയ്യുന്ന നഴ്‌സ്മാര്‍. അടിസ്ഥാന ശമ്പളവും മൂന്ന് ഷിഫ്റ്റ് സമ്പ്രദായവും മാനേജ്‌മെന്റിന് മുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ കെവിഎം ആശുപത്രിയില്‍ നിന്ന് 110 നഴ്‌സുമാരാണ് പുറത്താക്കപ്പെട്ടത്.

പതിനായിരത്തിലധികം നഴ്‌സുമാര്‍ ഫെബ്രുവരി 15ന് തെരുവിലിറങ്ങിയപ്പോള്‍ അത് കേരളം കണ്ട വലിയ പ്രതിഷേധമായി. സംസ്ഥാന വ്യാപകമായി പണിമുടക്കിനും തിരുവനന്തപുരം വരെ കാല്‍നടയായുള്ള പ്രതിഷേധത്തിനും ആഹ്വാനം ചെയ്‌തെങ്കിലും മിനിമം വേതനമെന്ന് ഇവരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറങ്ങി.

അതോടെ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട പ്രതിഷേധങ്ങള്‍ മാറ്റിവയ്ക്കപ്പെട്ടു. പക്ഷേ കെവിഎം ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് മുന്നില്‍ ഇനി അവശേഷിക്കുന്നത് തിരികെ ഇനി ജോലിയില്‍ കയറാനാകുമോ എന്ന ചോദ്യമാണ്. എന്നാല്‍ ജോലിയില്‍ തിരിച്ചു കയറാന്‍ ഏതറ്റംവരെയും പോരാടുമെന്നും ഇവര്‍ പറയുന്നു.

പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. പക്ഷേ ധാര്‍ഷ്ട്യത്തിന് ഒട്ടും കുറവില്ലാത്ത കെവിഎം മാനേജ്‌മെന്റിനെ വരുതിയാലാക്കുക എന്നത് ശ്രമകരമാണ്. നഴ്‌സുമാരെ തോല്‍പ്പിക്കാന്‍ ആശുപത്രിതന്നെ അടച്ചുപൂട്ടിയ മാനേജ്‌മെന്റ് ഇവരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരുന്നുതന്നെ കാണേണ്ടിയിരിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more