1 GBP = 103.14

ഇനി വീട്ടുവീഴ്ചയ്ക്കില്ല..: മാര്‍ച്ച് അഞ്ചു മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിന്

ഇനി വീട്ടുവീഴ്ചയ്ക്കില്ല..: മാര്‍ച്ച് അഞ്ചു മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിന്

ആലപ്പുഴ: മാര്‍ച്ച് അഞ്ചു മുതല്‍ നഴ്‌സുമാരുടെ അനിശ്ചിതകാല സമരം.ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിവന്നിരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് മാര്‍ച്ച് അഞ്ചു മുതല്‍ അനിശ്ചിതകാല സമരത്തിന് യുഎന്‍എ(യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍) തീരുമാനം.

അഞ്ചു മാസത്തോളമായി കെവിഎം ആശുപത്രിയില്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പാക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി പണിമുടക്കിന് യുഎന്‍എ ആഹ്വാനം ചെയ്തത്.

കഴിഞ്ഞ ജൂലൈയില്‍ വേതനവര്‍ധന ആവശ്യപ്പെട്ടു സംസ്ഥാനത്ത് നഴ്‌സുമാര്‍ നടത്തിയ സമരത്തെതുടര്‍ന്ന് വേതനവര്‍ധന മാനേജുമെന്റുകള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ കെവിഎം ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ നടത്തിവന്നത്. മാനേജ്‌മെന്റിശന്റ ഭാഗത്തു നിന്ന് വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതോടെ യുഎന്‍എ സംസ്ഥാന വ്യാപകമായി സമരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

നേരത്തെ, മന്ത്രിമാരായ തോമസ് ഐസക്, പി.തിലോത്തമന്‍, ആരിഫ് എംഎല്‍എ, കളക്ടര്‍ ടിവി അനുപമ എന്നിവര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നുവെങ്കിലും മാനേജുമെന്റുകള്‍ ആവശ്യത്തിന് വഴങ്ങാതിരുന്നതോടെ നഴ്‌സുമാര്‍ സമരം തുടരുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more