1 GBP = 103.12

കെ.വി.എം ആശുപത്രി പ്രശ്‌നം പരിഹരിക്കാതെ പിന്നോട്ടില്ല: നഴ്സുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക്

കെ.വി.എം ആശുപത്രി പ്രശ്‌നം പരിഹരിക്കാതെ പിന്നോട്ടില്ല: നഴ്സുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക്

ചേർത്തല: ചേർത്തല കെ.വി.എം ആശുപത്രിയ്ക്ക് മുന്നിൽ നഴ്‌സുമാർ മാസങ്ങളായി തുടരുന്ന സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യുണൈറ്റഡ് നഴ്സ് അസോസിയേഷൻ(യു.എൻ.ഐ) അറിയിച്ചു. നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക്ആരംഭിക്കുന്നതിനുള്ള നോട്ടീസ് നൽകുമെന്ന് സംഘടന ഭാരവാഹികൾ വ്യക്തമാക്കി.
മിനിമം വേതനം നൽകുക, സമരത്തിന്റെ പേരിൽ പുറത്താക്കിയ നഴ്‌സുമാരെ തിരിച്ചെടുക്കുക, അമിതജോലി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 179 ദിവസമായി കെ. വി. എം ആശുപത്രിക്ക് മുന്നിൽ നഴ്‌സുമാർ സമരം നടത്തുകയാണ്. എന്നാൽ യാതൊരു ഒത്തുതീർപ്പിനും വഴങ്ങാതെ ആശുപത്രി അധികൃതർ തുടരുകയാണെന്ന് സമരക്കാർ ആരോപിക്കുന്നു.

അതേസമയം ഇന്ന് ജോലിയിൽ പ്രവേശിക്കാത്ത നഴ്സുമാരുടെ എണ്ണം സർക്കാർ ശേഖരിക്കുന്നുണ്ട്. ജില്ലാ ലേബർ ഓഫീസർമാർ വിവരം ശേഖരിക്കണമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more