1 GBP = 103.76

ന്യൂകാസിൽ മലയാളിയുടെ പിതാവ് മരണമടഞ്ഞു

ന്യൂകാസിൽ മലയാളിയുടെ പിതാവ് മരണമടഞ്ഞു

ന്യൂകാസിൽ മലയാളിയായ ബോബി അബ്രഹാമിന്റെ പിതാവ് കെ വി അബ്രഹാം ഇന്നലെ രാത്രി മരണമടഞ്ഞു. പാലായാണ് സ്വദേശം, 79 വയസ്സായിരുന്നു പ്രായം. വാർദ്ധക്യസഹജമായ അസുഖങ്ങളാണ് അന്ത്യത്തിന് കാരണം.

സെന്റ് തോമസ് കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്‌മെന്റിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ദില്ലിയിലെ കേന്ദ്ര സർക്കാർ കാർഷിക മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. തുടർന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ഇന്റഗ്രേറ്റഡ് ഫിഷറീസ് പ്രോജക്ടിൽ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യനായി എറണാകുളത്ത് ജോലി ചെയ്തതിന് ശേഷമാണ് വിരമിച്ചത്.

ഭാര്യ: പ്രൊഫ. തെർസിയമ്മ അബ്രഹാം (അൽഫോൻസ കോളേജ് പാല, ഇക്കണോമിക്സ് വിഭാഗം), മകൻ ബോബി ജോർജ് അബ്രഹാം ന്യൂകാസിൽ, ഡോ. റെനു ജോബി റേഡിയോളജിസ്റ്റ് ലൂർദ് ഹോസ്പിറ്റൽ എറണാകുളം.

ഔദ്യോഗിക രംഗത്തും സാമൂഹിക രംഗങ്ങളിലും സുപരിചിതനായിരുന്ന ശ്രീ കെ വി അബ്രഹാമിന്റെ നിര്യാണത്തിൽ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി.

സംസ്കാരം ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് പാലായിലെ അരുണാപുരം സെന്റ് തോമസ് ദേവാലയത്തിൽ നടക്കും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more