1 GBP = 103.12

ജോലിയുമില്ല ശമ്പളവുമില്ല; എൺപതോളം മലയാളി നേഴ്‌സുമാർക്ക് കുവൈറ്റിൽ നരകയാതന

ജോലിയുമില്ല ശമ്പളവുമില്ല; എൺപതോളം മലയാളി  നേഴ്‌സുമാർക്ക് കുവൈറ്റിൽ നരകയാതന

കുവൈത്ത്∙ ശമ്പളവും ജോലിയുമില്ലാതെ എൺപതോളം നഴ്സുമാർ രണ്ടു വർഷമായി കുവൈത്തിൽ നരകയാതന നേരിടുന്നു. ഇവരെ കുവൈത്ത് ആരോഗ്യമന്ത്രാലയം നേരിട്ട് റിക്രൂട്ട്‌ ചെയ്ത് വിദേശത്തേക്ക് കൊണ്ടു പോയതാണ്. എന്നാല്‍ ബജറ്റില്‍ ആരോഗ്യ മന്ത്രാലയം തുക നീക്കി വെയ്ക്കാതതിനാല്‍ ഇവര്‍ക്ക് ജോലി നല്‍കാന്‍ സാധിക്കുകയില്ല എന്നാണ് അധികൃതരുടെ അറിയിച്ചത്.

സംസ്ഥാനത്ത് നിന്നും കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റ് വിവാദമായ സമയത്ത് ആരോഗ്യമന്ത്രാലയം അധികൃതര്‍ നേരിട്ട് അഭിമുഖം നടത്തിയാണ് ഇവരെ വിദേശത്ത് ജോലി നല്‍കാമെന്ന് പറഞ്ഞ് കൊണ്ടു പോയത്. എന്നാല്‍ ഇതുവരെയും ഇവർക്ക് അപ്പോയ്ന്റ്മെന്റ് ഓർഡറോ, ഇഖാമയോ ലഭിച്ചിട്ടില്ല. റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ഫയലുകള്‍ നഷ്ടമായെന്നാണ് അധികൃതര്‍ പറയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more