1 GBP = 103.14

BREAKING NEWS കുവൈത്തിൽ ബസുകൾ കൂട്ടിയിടിച്ച്​ മലയാളികളടക്കം 15 മരണം

BREAKING NEWS കുവൈത്തിൽ ബസുകൾ കൂട്ടിയിടിച്ച്​ മലയാളികളടക്കം 15 മരണം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ബസുകൾ കൂട്ടിയിടിച്ച്​ മലയാളികളടക്കം 15 പേർ മരിച്ചു. ശ്രീകണ്ഠ​പുരം സ്വദേശി സനീഷ്, കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. നിരവധി പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. കബ്​ദ്​ അർതാൽ റോഡിൽ ഞായറാഴ്​ച ഉച്ചക്ക്​ ശേഷമാണ്​ സംഭവം.

എതിർദിശയിൽ വേഗതയിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരിലധികവും വിദേശികളാണ്​. രണ്ട്​ മലയാളികളടക്കം ആറ്​ ഇന്ത്യക്കാരുമുണ്ടെന്നാണ്​ സൂചന. കബ്​ദിലെ ബുർഗാൻ എണ്ണപ്പാടത്തിന്​ സമീപമുള്ള പെട്രോളിയം കമ്പനിയിലെ കരാർ തൊഴിലാളികളാണ്​ അപകടത്തിൽപ്പെട്ടത്​.


കബ്​ദ്​, വഫ്ര എന്നിവിടങ്ങളിൽ നിന്നും പെട്രോളിയം പ്രോജക്​ടുകളിലേയും അഗ്​നിശമനസേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി. പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക്​ മാറ്റി. അപകടത്തിൽപെട്ട ബസുകളിലൊന്നി​​​​​​​​െൻറ ഡ്രൈവർ ഇന്ത്യക്കാരനാണ്​. ഇയാൾ പരിക്കുകളോടെ അദാൻ ആശുപത്രിയിൽ ചികിത്സയിലാണ്​. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്​. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സർക്കാർ പ്രതിനിധികളും സംഭവ സ്ഥലം സന്ദർശിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more