1 GBP = 103.96

കുറ്റ്യാടിയിലേത്​ താൽക്കാലിക വികാര പ്രകടനം; അച്ചടക്കം ലംഘിച്ചവർക്കെതിരെ നടപടി​യെടുക്കും -കുഞ്ഞമ്മദ്​ കുട്ടി മാസ്റ്റർ

കുറ്റ്യാടിയിലേത്​ താൽക്കാലിക വികാര പ്രകടനം; അച്ചടക്കം ലംഘിച്ചവർക്കെതിരെ നടപടി​യെടുക്കും -കുഞ്ഞമ്മദ്​ കുട്ടി മാസ്റ്റർ

കോഴി​ക്കോട്​: സി.പി.എം ചിഹ്​നത്തിൽ സ്​ഥാനാർഥി ഇല്ലെന്നറിഞ്ഞപ്പോൾ ഉണ്ടായ ​ താൽക്കാലിക വികാര പ്രകടനമായിരുന്നു കുറ്റ്യാടിയിൽ അരങ്ങേറിയതെന്ന്​ കുറ്റ്യാടിയിലെ സി.പി.എം സ്​ഥാനാർഥി ​കെ.പി. കുഞ്ഞമ്മദ്​ കുട്ടി മാസ്റ്റർ. തെരുവിൽ പരസ്യ പ്രതിഷേധത്തിൽ പ​ങ്കെടുത്തവരെല്ലാം ഇപ്പോൾ പ്രചരണത്തിൽ സജീവമാണ്​. ആരും പിറകോട്ട്​ പോയിട്ടില്ല. അതേസമയം, പ്രതിഷേധ പ്രകടനത്തിൽ പാർട്ടി മെമ്പർമാർ പ​​​ങ്കെടുത്തിട്ടുണ്ടെങ്കിൽ അത്​ അച്ചടക്ക ലംഘനമാണ്​. അത്തരക്കാർ​ക്കെതിരെ ​തെരഞ്ഞെടുപ്പിന്​ ശേഷം പാർട്ടി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ഒരു ചാനലിന്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്​തമാക്കി.

വി.എസിന്​​ വേണ്ടി നടന്ന പ്രതിഷേധങ്ങളുമായി കുറ്റ്യാടിയിൽ നടന്ന പ്രകടനങ്ങളെയോ വി.എസുമായി തന്നെയോ താരതമ്യപ്പെടുത്തരുത്​. രണ്ട്​ പ്രകടനങ്ങളാണ്​ ഇവിടെ നടന്നത്​. അതിൽ അനുഭാവികളുടെ പ്രകടനത്തിൽ മാത്രമാണ്​ എന്‍റെ പേര്​ ഉയർന്നത്​. അന്ന്​ തന്നെ അതിനോട്​ വിയോജിപ്പ്​ പ്രകടിപ്പിച്ചിക്കുകയും എന്‍റെ ഫോ​ട്ടോയും പേരും ഉപയോഗിക്കരുതെന്ന്​ ഞാൻ കർശനമായി പറയുകയും ചെയ്​തിരുന്നു. പിന്നീട്​ നടന്ന പാർട്ടി ഭാരവാഹികൾ പ​ങ്കെടുത്ത പ്രകടനത്തിൽ എന്‍റ പേരോ ചിത്രമോ ഉപയോഗിച്ചിട്ടില്ല. മണ്ഡലത്തിൽ സി.പി.എമ്മിന്​ വിജയം സുനിശ്​ചിതമാണെന്നും കുഞ്ഞമ്മദ്​ കുട്ടിമാസ്റ്റർ പറഞ്ഞു. 

കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസ്​ എമ്മിന്​ നൽകിയ നടപടിയാണ്​ സി.പി.എമ്മിൽ പൊട്ടിത്തെറിക്ക്​ ഇടയാക്കിയത്​. പാർട്ടി നേതൃത്വത്തിനെതിരെ അണികൾ നടത്തിയ രൂക്ഷമായ പ്രതിഷേധത്തെ തുടർന്നാണ്​ സി.പി.എം​ പുനർവിചിന്തനത്തിന്​ തുനിഞ്ഞത്​. ഒടുവിൽ സീറ്റ്​ തിരിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു. 

ആദ്യം പ്രതിഷേധങ്ങൾക്ക്​ വഴങ്ങില്ലെന്ന്​ പറഞ്ഞ പാർട്ടി നേതൃത്വം പിന്നീടാണ്​​ അയഞ്ഞത്​. സീറ്റ്​ സി.പി.എം നിലനിർത്തി സി.പി.എം ജില്ല സെക്ര​ട്ടേറിയറ്റ്​ അംഗവും മുൻ ജില്ല പഞ്ചായത്ത്​ പ്രസിഡൻറുമായ കുഞ്ഞമ്മദ്​കുട്ടി മാസ്​റ്ററെ സ്​ഥാനാർഥിയാക്കണമെന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം. മണ്ഡലത്തിലെ വികാരം മനസ്സിലാക്കിയ കേരള കോൺഗ്രസാവ​ട്ടെ, മത്സരിക്കുന്നത്​ പന്തിയല്ലെന്നുകണ്ട്​ തന്ത്രപൂർവം പിൻവാങ്ങി. അതേസമയം, സീറ്റ്​ ഏറ്റെടുത്ത സി.പി.എമ്മാക​ട്ടെ ഒരുകാരണവശാലും കുഞ്ഞമ്മദ്​കുട്ടി മാസ്​റ്ററെ സ്​ഥാനാർഥിയാക്കില്ലെന്ന വാശിയിലായിരുന്നു. 

പകരം, ഡി.വൈ.എഫ്​.ഐ സംസ്​ഥാന സെക്രട്ടറി എ.എ. റഹീം, ജില്ല സെക്ര​ട്ടേറിയറ്റ്​ അംഗം കെ.ടി. കുഞ്ഞിക്കണ്ണൻ എന്നിവരുടെ പേരുകളാണ്​ പരിഗണനക്കുവന്നത്​. എന്നാൽ, അണികളുടെ വികാരം ശക്​തമായതിനാൽ ഒടുവിൽ പാർട്ടി കീഴടങ്ങുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more