1 GBP = 103.33

ജാക്കറ്റും കൂളിങ് ഗ്ലാസുമില്ലെങ്കിലും ഇക്ക പൊളിയാണ്

ജാക്കറ്റും കൂളിങ് ഗ്ലാസുമില്ലെങ്കിലും ഇക്ക പൊളിയാണ്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓണച്ചിത്രങ്ങളിലൊന്നാണ് കുട്ടനാടന്‍ ബ്ലോഗ്. തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. മമ്മൂട്ടിക്കൊപ്പം മൂന്ന് നായികമാരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിനിമയുടെ പോസ്റ്ററുകളും ടീസറും ഗാനവുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു.

വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തുന്ന തരത്തിലാണ് മമ്മൂട്ടി ചിത്രങ്ങള്‍ കുതിക്കുന്നത്. യുവതാരങ്ങളെപ്പോലും വെല്ലുന്ന തരത്തില്‍ നിരവധി സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയവരെല്ലാം ഇപ്പോള്‍ നിശബ്ദരാണ്. റായ് ലക്ഷ്മി, അനു സിത്താര, ഷംന കാസിം, ലാലു അലക്‌സ്, നെടുമുടി വേണു, വിവാക് ഗോപന്‍, ജൂഡ് ആന്റണി, സിദ്ദിഖ് ജയന്‍ ചേര്‍ത്തല തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി നാടന്‍ ലുക്കില്‍ എത്തുന്നത്. കൃഷ്ണപുരം എന്ന ഗ്രാമവും അവിടെ നടന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍രെ പ്രമേയം. കുട്ടനാട്ടിന്റെ വശ്യചാരുതയാണ് ഈ സിനിമയുടെ മറ്റൊരു ആകര്‍ഷണീയത്. ടീസറിനും ഗാനത്തിനും പിന്നാലെ ചിത്രത്തിന്റെ ട്രെയിലറും പുറത്തുവന്നിട്ടുണ്ട്. ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തുവിട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more