1 GBP = 103.33

പത്താമത് കുട്ടനാട് സംഗമം പ്രെമോ വീഡിയോ ഹരിശ്രീ യൂസഫ് പ്രകാശനം ചെയ്തു….VIDEO

പത്താമത് കുട്ടനാട് സംഗമം പ്രെമോ  വീഡിയോ ഹരിശ്രീ യൂസഫ് പ്രകാശനം ചെയ്തു….VIDEO
ജോൺസൺ കളപ്പുരയ്ക്കൽ
പത്താം വാർഷികം ആഘോഷിക്കുന്ന കുട്ടനാട് സംഗമം – 2018 ന്റെ  വിപുലമായ പ്രചാര പരിപാടികളുടെ ഭാഗമായി കലാകേരളത്തിന്റെ ഹരിശ്രീ ശ്രീ. ഹരിശ്രീ യൂസഫ് കുട്ടനാട്  സംഗമത്തിന്റെ പ്രെമോ വീഡിയോ പ്രകാശനം ചെയ്തു. ശ്രീ.അബി ചാത്തന്നൂർ, ദിലീപ് കലാഭവൻ, ഗായത്രി സുരേഷ്, ലക്ഷ്മി ജയൻ, സുരേഷ്  വെഞ്ഞാറമ്മൂട്, ഷിബു ചക്കാലയ്ക്കൽ  തുടങ്ങിയവരുടെ സാന്നിധ്യത്തിൽ യുകെ പൂരം പ്രോഗ്രാമിന്റെ പ്രസ്റ്റൺ വേദിയിൽ വച്ചാണ്   കുട്ടനാടൻ പുഞ്ചയിലെ എന്ന വഞ്ചിപ്പാട്ടിന്റെ ഈരടികളോട് കൂടിയാണ്  പ്രകാശന കർമ്മം നിർവ്വഹിച്ചത്.

ശ്രീ.അനിൽ സക്കറിയ ചേന്ദംകര (കുവൈറ്റ്) അണിയിച്ചൊരുക്കിയ വീഡിയോ കുട്ടനാടിന്റെ  ആവേശം ഉൾക്കൊള്ളുന്നതാണ്. കുട്ടനാട് സംഗമം – 2018 ന്റെ ജനറൽ കൺവീനർമാരായ  ജോൺസൺ കളപ്പുരയ്ക്കൽ, സിന്നി കാനാശ്ശേരി,  പ്രോഗ്രാം കോർഡിനേറ്റർ മോനിച്ചൻ കിഴക്കേച്ചിറ,  ഏരിയ കോഡിനേറ്റർ  സന്തോഷ് കൈപ്പള്ളി, എന്നിവർ പ്രകാശന  പരിപാടികൾക്ക്  നേതൃത്വം കൊടുത്തു.
 
കുട്ടനാട് സംഗമം 2018 ന്റെ രണ്ടാം ഘട്ട പ്രചാരണ പരിപാടികളുടെ ഭാഗമായി “കുട്ടനാട് സംഗമ ചുണ്ടന് വരവേല്‌പ് ”  എന്ന പരിപാടിയുമായി കുട്ടനാട്ടുകാർ മുന്നോട്ട് പോവുകയാണ്. ആഞ്ഞിലിത്തടിയിൽ രൂപകല്പന ചെയ്ത ചെറിയ ചുണ്ടൻ വള്ളത്തിന്റെ പതിപ്പാണ് സംഗമ ചുണ്ടനായി മാറുന്നത്.
 
ഈ പരിപാടിയുടെ ഭാഗമായി ഏപ്രിൽ 25 ബുധനാഴ്ച ലിവർപൂളിൽ ശ്രീ. ആൻറണി പുറവടിയുടെ വസതിയിൽ കൂടുന്ന സ്വീകരണ പരിപാടിയിൽ ലിവർപൂൾ കുട്ടനാട്ടുകാർ ആവേശപൂർവ്വം പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ലസ്റ്റർ, ബർമിംങ്ങ്ഹാം, വാർട്ട്ഫോർഡ്, ഈസ്റ്റ് ആഗ്ലിയ തുടങ്ങിയ സ്ഥലങ്ങളിലും വരവേല്പ് ആസൂത്രണം ചെയ്യുന്നതായി
പ്രോഗ്രാം കൺവീനേഴ്സ് സിനി സിന്നി, പൂർണിമ ജയകൃഷ്ണൻ എന്നിവർ അറിയിച്ചു.
 
സംഗമത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ പ്രോഗ്രാം കോർഡിനേഴ്സ് ആയ
മോനിച്ചൻ കിഴക്കേച്ചിറ – 07860480923,
പൂർണിമ ജയകൃഷ്ണണൻ –
 O7768211372,
സിനി സിന്നി – 07877 291378
എന്നിവരുടെ പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
 
റോണി ജോൺ സ്മാരക എവർറോളിംഗ് ട്രോഫിക്കും, ക്യാഷ്‌ അവാർഡിനും വേണ്ടിയുള്ള ജി. സി. എസ്.സി, എ ലെവൽ (2017)
ബ്രില്യൻസ് അവാർഡിന് പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ മെയ് 31 നകം അവാർഡ് കോഡിനേറ്റേഴ്സ് ആയ
ഷേർളിമോൾ ആൻറണി പുറവടി –
O7771973114 ( Email – npട[email protected]
ജയാ റോയി മൂലകുന്നം – O7982249467
റെജി ജോർജ് – 07894760063
എന്നിവരുമായി ബന്ധപ്പെട്ട്  മാർക്ക് ലിസ്റ്റിന്റെ കോപ്പി അയച്ച് കൊടുക്കേണ്ടതാണ്.
 
ജൂൺ 23 ന് വിശ്വ പ്രസിദ്ധ സാഹിത്യകാരൻ തകഴി ശിവശങ്കരപിള്ളയുടെ നാമധേയം കൊടുത്തിരിക്കുന്ന “തകഴി ശിവശങ്കരപിള്ള നഗറിൽ ” (സൗത്ത് ലാൻഡ് ഹൈസ്ക്കൂൾ, ചോർളി) വച്ചാണ് പത്താമത് കുട്ടനാട് സംഗമം നടക്കുന്നത്.പത്താമത് സംഗമത്തിലേക്ക് എല്ലാ കുട്ടനാട്ടുകാരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more