1 GBP = 103.54
breaking news

മാർ ജോസഫ് സ്രാമ്പിക്കൽ കുട്ടനാട് സംഗമം 2018 ലോഗോ പ്രകാശനം ചെയ്തു….

മാർ ജോസഫ് സ്രാമ്പിക്കൽ കുട്ടനാട് സംഗമം 2018 ലോഗോ പ്രകാശനം ചെയ്തു….

ജോൺസൻ കളപ്പുരയ്ക്കൽ
ജൂൺ 23 , പ്രസ്റ്റൺ ചോർളിയിൽ വച്ച് നടക്കുന്ന കുട്ടനാട് സംഗമം 2018 ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. 4 /3 /18 ഞായറാഴ്ച 12.30 ന് പ്രസ്റ്റൺ സെന്റ്. അൽഫോൻസാ ചർച്ച് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ലോഗോ പ്രകാശനം ചെയ്തു.
കുട്ടനാടിന്റെ സംസ്കാരവും പൈതൃകവും ഗൃഹാതുരത്വത്തോടെ ഓർത്തെടുക്കുകയും കുട്ടനാടൻ ജീവിതരീതികളും ഐക്യബോധവും തനിമയും അടുത്ത തലമുറയിലേക്ക് പകർന്ന് നൽകുകയും ചെയ്യുന്ന കുട്ടനാട് സംഗമം പോലെയുള്ള കൂട്ടായ്മകൾ ശ്ലാഖനീയമാണെന്ന് അഭിവന്ദ്യ പിതാവ് തന്റെ ലഘുപ്രസംഗത്തിൽ ഉത്ബോധിപ്പിച്ചും ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറാൾ ഫാ. മാത്യു ചൂരപ്പൊയ്കയിൽ. കുട്ടനാടുകാരനായ ഫാ. ഫാന്സുവാ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കുട്ടനാട് സംഗമം 2018 ജനറൽ കൺവീനർമാരായ ജോൺസൻ കളപ്പുരയ്ക്കലിന്റെയും സിനി കാനാശേരിയുടെയും നേതൃത്വത്തിൽ പ്രസ്റ്റൺ , ചോർളി – ബോൾട്ടൻ, ലിവർപൂൾ – ബ്ലാക്ക്ബേൺ മേഖലകളിലെ ഏരിയാ കോർഡിനേറ്റർമാർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
ആർട്ടിസ്റ്റ് ബിജു എബ്രഹാം വരച്ച കുട്ടനാടൻ പ്രകൃതി ഭംഗി നിറഞ്ഞ ലോഗോ മികവുറ്റതായിരുന്നു.
പ്രോഗ്രാം കോർഡിനേറ്റർമാരായ മോനിച്ചൻ കിഴക്കേച്ചിറ, സിനി സിന്നി, ഷൈനി ജോൺസൻ എന്നിവർ ഉപഹാരങ്ങൾ നൽകി.
ജെഫ്രി ജോർജ്, ജോസ് ഇണ്ടിയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
നതോന്നതയുടെ താളവും വഞ്ചിപ്പാട്ടിന്റെ ഈരടികളുമായി ജൂൺ 23 ന് അണിയിച്ചൊരുക്കാൻ, പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ, തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മാർച്ച് 8ന് ജോൺസൻ കളപ്പുരയ്ക്കലിന്റെ വസതിയിൽ കൂടുന്ന യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസ്റ്റൺ ടീം അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more