1 GBP = 103.68

പുതിയ ഗവർണർ നിയമനപട്ടികയിൽ സ്ത്രീകളില്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി ബി.ജെ.പി. നേതാവായ നടി ഖുശ്ബു

പുതിയ ഗവർണർ നിയമനപട്ടികയിൽ സ്ത്രീകളില്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി ബി.ജെ.പി. നേതാവായ നടി ഖുശ്ബു

ചെന്നൈ,പുതിയ ഗവർണർ നിയമനങ്ങൾക്ക് പിന്നാലെ പട്ടികയിൽ സ്ത്രീകളില്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി ബി.ജെ.പി. നേതാവായ നടി ഖുശ്ബു. രാഷ്ട്രപതിയെ ടാഗ് ചെയ്ത് ട്വിറ്ററിലാണ് ഖുശ്ബു ചോദ്യമുന്നയിച്ചത്.

”ബഹുമാനപ്പെട്ട സർ, ഒരു സംസ്ഥാനത്തിന്റെയും ഗവർണർ പദവിയിലേക്ക് അർഹതയുള്ള ഒരു വനിതയെപ്പോലും അങ്ങേക്ക് കണ്ടെത്താനായില്ലേ? എന്തുകൊണ്ടാണ് ഈ വിവേചനം? ഇത് വേദനാജനകമാണ്.” -പുതിയ ഗവർണർമാരുടെ പട്ടിക പങ്കുവെച്ച് ഖുശ്ബു കുറിച്ചു.

കോൺഗ്രസ് ദേശീയ വക്താവായിരുന്ന ഖുശ്ബു കഴിഞ്ഞവർഷം ഒക്ടോബറിലാണ് ബിജെപി യിൽ ചേർന്നത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more