1 GBP = 103.38

പദവി ഒഴിയാന്‍ സന്നദ്ധമല്ലെന്ന് പ്രഖ്യാപിച്ച് നേതാക്കള്‍; പാര്‍ട്ടി പറഞ്ഞാല്‍ മാറാമെന്ന് പിജെ കുര്യന്‍, ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് പിപി തങ്കച്ചന്‍

പദവി ഒഴിയാന്‍ സന്നദ്ധമല്ലെന്ന് പ്രഖ്യാപിച്ച് നേതാക്കള്‍; പാര്‍ട്ടി പറഞ്ഞാല്‍ മാറാമെന്ന് പിജെ കുര്യന്‍, ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് പിപി തങ്കച്ചന്‍

കൊച്ചി: മുതിര്‍ന്ന നേതാക്കള്‍ പദവികളൊഴിയണമെന്ന കോണ്‍ഗ്രസ് യുവ എംഎല്‍എമാരുടെ ആവശ്യം നിരാകരിച്ച് പിജെ കുര്യന്‍ എംപിയും യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനും. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പിജെ കുര്യനെ വീണ്ടും മത്സരിപ്പിക്കരുതെന്നും മുതിര്‍ന്ന നേതാക്കളെ പദവികളില്‍ നിന്ന് മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നുമായിരുന്നു യുവ എംഎല്‍മാരുടെ ആവശ്യം. പ്രായവും രോഗാവസ്ഥയും പരിഗണിച്ച് പിപി തങ്കച്ചനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പദവികളില്‍ നിന്നൊഴിയാന്‍ താല്‍പര്യമില്ലെന്ന് പിജെ കുര്യനും തങ്കച്ചനും വ്യക്തമാക്കുകയായിരുന്നു. രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന് പാര്‍ട്ടി പറഞ്ഞാല്‍ ഒഴിഞ്ഞുനില്‍ക്കുമെന്ന് പിജെ കുര്യന്‍ വ്യക്തമാക്കി. തന്നെ മാറ്റണമെന്നുണ്ടെങ്കില്‍ അക്കാര്യം പാര്‍ട്ടിയോടാണ് യുവ എംഎല്‍എമാര്‍ പറയേണ്ടതെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ മാറി രാജ്യസഭയില്‍ നിന്ന് മാറി നില്‍ക്കാമെന്നുമാണ് കുര്യന്‍ വ്യക്തമാക്കിയത്.

പിജെ കുര്യനെ രാജ്യസഭയിലേക്ക് ഇത്തവണയും അയക്കരുതെന്ന് വിടി ബല്‍റാം, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനില്‍ അക്കര, റോജി എം ജോണ്‍ എന്നീ എംഎല്‍എമാരാണ് പരസ്യപ്രസ്താവന നടത്തിയത്. ഇതിനൊപ്പം യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനെയും മാറ്റണമെന്നും എംഎല്‍എമാര്‍ നിര്‍ദേശിച്ചിരുന്നു. ഷാഫി പറമ്പില്‍ എംഎല്‍എയാണ് തങ്കച്ചനെ മാറ്റണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ വൈക്കം വിശ്വന്‍ ചെയ്തതുപോലെ പിപി തങ്കച്ചനും കണ്‍വീനര്‍ സ്ഥാനം ഒഴിയണമെന്നായിരുന്നു ഷാഫിയുടെ ആവശ്യം.

ഇതിനോട് പ്രതികരിച്ച പിപി തങ്കച്ചന്‍, തനിക്ക് യുഡിഎഫ് കണ്‍വീനറായി തുടരാനാകാത്ത വിധത്തില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കി. യുഡിഎഫ് കണ്‍വീനറായി തുടരാന്‍ താന്‍ പ്രാപ്തനാണ്. ഇത്രനാള്‍ കണ്‍വീനറായി തുടരാമെങ്കില്‍ ഇനിയും തുടരാം. ഓര്‍മ്മക്കുറവോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ തനിക്കില്ലെന്നും തങ്കച്ചന്‍ ചൂണ്ടിക്കാട്ടി. പാ​ർ​ട്ടി​യി​ലും യു​ഡി​എ​ഫി​ലും നേ​തൃ​മാ​റ്റം വേ​ണ​മെ​ന്ന യു​വാ​ക്ക​ളു​ടെ ആ​വ​ശ്യം അ​ന​വ​സ​ര​ത്തി​ലാ​ണെ​ന്നും ത​ങ്ക​ച്ച​ൻ കു​റ്റ​പ്പെ​ടു​ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more