1 GBP =
breaking news

സിറിയയിൽ കുർദ്​ സേന: യു.എസ്​ പിൻവാങ്ങിയില്ലെങ്കിൽ നടപടിയെന്ന്​ തുർക്കി

സിറിയയിൽ കുർദ്​ സേന:  യു.എസ്​ പിൻവാങ്ങിയില്ലെങ്കിൽ നടപടിയെന്ന്​ തുർക്കി

ഇ​സ്​​തം​ബൂ​ൾ: അ​തി​ർ​ത്തി കാ​ക്കാ​നെ​ന്ന പേ​രി​ൽ യു.​എ​സ്​ പി​ന്തു​ണ​യോ​ടെ സി​റി​യ​യി​ലെ കു​ർ​ദ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക സേ​ന രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള നീ​ക്കം ചെ​റു​ക്കു​മെ​ന്ന്​ തു​ർ​ക്കി.
നീ​ക്ക​ത്തി​ൽ​നി​ന്ന്​ യു.​എ​സ്​ പി​ൻ​വാ​ങ്ങി​യി​ല്ലെ​ങ്കി​ൽ കു​ർ​ദ്​ നി​യ​ന്ത്രി​ത മേ​ഖ​ല​യാ​യ അ​ഫ്രി​നി​ലും അ​യ​ൽ ജി​ല്ല​ക​ളി​ലും ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നാ​ണ്​ മു​ന്ന​റി​യി​പ്പ്. കു​ർ​ദ്​ വൈ.​പി.​ജി മി​ലീ​ഷ്യ​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണ​മു​ള്ള സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക്​ സേ​ന (എ​സ്.​ഡി.​എ​ഫ്)​ക്കു കീ​ഴി​ൽ 30,000 അം​ഗ സൈ​നി​ക വി​ഭാ​ഗ​ത്തെ റി​ക്രൂ​ട്ട്​ ചെ​യ്യു​മെ​ന്ന്​ യു.​എ​സ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

തീ​വ്ര​വാ​ദ മു​ദ്ര ചു​മ​ത്തി തു​ർ​ക്കി​യി​ൽ ന​ട​പ​ടി നേ​രി​ടു​ന്ന പി.​കെ.​കെ എ​ന്ന കു​ർ​ദ്​ സം​ഘ​ട​ന​യു​ടെ സി​റി​യ​ൻ പ​തി​പ്പാ​യാ​ണ്​ വൈ.​പി.​ജി മി​ലീ​ഷ്യ​ക​ളെ ഉ​ർ​ദു​ഗാ​ൻ സ​ർ​ക്കാ​ർ കാ​ണു​ന്ന​ത്.
ഇ​വ​ർ​ക്കു കീ​ഴി​ൽ സൈ​ന്യം രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്​ മേ​ഖ​ല​യെ ക​ലു​ഷ​മാ​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മു​ള്ള ശ്ര​മ​മാ​ണെ​ന്ന്​ തു​ർ​ക്കി വി​ല​യി​രു​ത്തു​ന്നു. രാ​ജ്യ​ത്തി​​െൻറ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​െ​യ ബാ​ധി​ക്കു​ന്ന​താ​ണ്​ യു.​എ​സ്​ നീ​ക്ക​മെ​ന്നും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ബാ​കി​ർ ബു​സ്​​ദാ​ഗ്​ പ​റ​ഞ്ഞു. രാ​ജ്യം ക്ഷ​മ​യു​ടെ അ​ങ്ങേ​യ​റ്റം വ​രെ പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​നി​യും തു​ട​രാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, തു​ർ​ക്കി അ​തി​ർ​ത്തി​യി​ൽ വി​ന്യ​സി​ക്കാ​നാ​ണ്​ സൈ​ന്യ​ത്തെ റി​ക്രൂ​ട്ട്​​ചെ​യ്യു​ന്ന​തെ​ന്ന വാ​ർ​ത്ത ശ​രി​യ​ല്ലെ​ന്ന്​ യു.​എ​സ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി റെ​ക്​​സ്​ ടി​ല്ലേ​ഴ്​​സ​ൺ പ​റ​ഞ്ഞു. ​െഎ.​എ​സ്​ സ്വാ​ധീ​നം തി​രി​ച്ചു​വ​രു​ന്ന​ത്​ ത​ട​യാ​നും നാ​ടു​വി​ട്ടു​പോ​കേ​ണ്ടി​വ​ന്ന​വ​ർ​ക്ക്​ സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചു​വ​രാ​നും അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ്​ പു​തി​യ സൈ​നി​ക​വി​ഭാ​ഗ​ത്തി​​െൻറ ല​ക്ഷ്യ​മെ​ന്ന്​ അ​ദ്ദേ​ഹം തി​രു​ത്തി.

അ​മേ​രി​ക്ക​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നു പി​റ​കെ സി​റി​യ​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ തു​ർ​ക്കി സൈ​നി​ക സാ​ന്നി​ധ്യം ശ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.
പു​തി​യ സൈ​ന്യ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​വ​രെ രാ​ജ്യ​ദ്രോ​ഹി​ക​ളാ​യി ക​ണ്ട്​ ക​ടു​ത്ത ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ സി​റി​യ​ൻ സ​ർ​ക്കാ​റും മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more