1 GBP = 103.78
breaking news

കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി സത്യപ്രതിജ്​ഞ ചെയ്​തു

കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി സത്യപ്രതിജ്​ഞ ചെയ്​തു

ന്യൂ​ഡ​ൽ​ഹി: കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി സത്യപ്രതിജ്​ഞ ചെയ്​തു. ഗുവാഹത്തി ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ അജിത്​ സിങ്​ സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോറാമി​​െൻറ 18ാമത്​ ഗവർണറാണ്​ കുമ്മനം. വക്കം പുരുഷോത്തമന്​ ശേഷം മിസോറാം ഗവർണറാകുന്ന മലയാളിയാണ്​ കുമ്മനം.

ബി.​ജെ.​പി സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​പ​ദ​വി ഒ​ഴി​ഞ്ഞ്​ ഗ​വ​ർ​ണ​ർ പ​ദ​വി​യേ​റ്റെ​ടു​ക്കു​ന്ന​തി​ൽ വൈ​മു​ഖ്യ​മി​ല്ലെ​ന്നു​ം സ്ഥാ​ന​ല​ബ്​​ധി​യി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കു​മ്മ​നം മി​സോ​റ​മി​ലേ​ക്ക്​ ​​േപാ​കും​മു​മ്പ്​ ന​ട​ത്തി​യ വാ​ർ​ത്ത​സ​േ​മ്മ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​ു.

പ​ഞ്ചാ​യ​ത്തം​ഗം പോ​ലു​മാ​യി​ട്ടി​ല്ലാ​ത്ത ത​നി​ക്ക്​ ഭ​ര​ണ​പ​രി​ച​യം ഇ​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പ​ദ​വി വെ​ല്ലു​വി​ളി​യാ​യി ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി.​ജെ.​പി മു​ഖ​പ​ത്ര​മാ​യ ‘ജ​ന്മ​ഭൂ​മി’ ഡ​ൽ​ഹി ബ്യൂ​റോ​യി​ലെ​ത്തി​യ കു​മ്മ​ന​ത്തെ മി​സോ​റം സ​ർ​ക്കാ​റി​​​​​െൻറ ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ മി​സോ​റം ഭ​വ​നി​ലെ​ത്തി​ച്ചു. ഗു​വാ​ഹ​തി​യി​ലേ​ക്ക്​ വി​മാ​ന​മാ​ർ​ഗം പോ​യ കു​മ്മ​നം അ​വി​ടെ​നി​ന്ന്​ ​െഎ​സോ​ളി​ലേ​ക്ക്​ തി​രി​ക്കുകയായിരുന്നു.

അ​തേ​സ​മ​യം ബി.​ജെ.​പി കേ​ര​ള ഘ​ട​ക​ത്തി​ന്​ പു​തി​യ അ​ധ്യ​ക്ഷ​നെ ഉ​ട​ൻ നി​​യ​മി​ക്കു​മെ​ന്ന്​ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ ​അ​റി​യി​ച്ചു. സ​ർ​ക്കാ​റി​​​​​െൻറ നാ​ലാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ ലേ​ഖ​ക​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​മി​ത്​ ഷാ. ​

കു​മ്മ​ന​ത്തെ മാ​റ്റി​യ​തി​ന്​ സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​നെ​ന്ന നി​ല​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​​​​​െൻറ പ്ര​ക​ട​ന​ത്തി​ന്​ ബ​ന്ധ​മി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പ​ദ​വി പെ​െ​ട്ട​ന്ന്​ നി​ക​ത്തേ​ണ്ടി വ​ന്ന​തു​കൊ​ണ്ടാ​ണ്​ ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​​ഞ്ഞെ​ടു​പ്പി​നി​ട​യി​ൽ ത​ന്നെ ചു​മ​ത​ല ഏ​ൽ​പി​ച്ച​തെ​ന്നും അ​മി​ത്​ ഷാ ​പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും പ്ര​സി​ഡ​ൻ​റി​​നെ പ്ര​ഖ്യാ​പി​ക്കു​ക​യെ​ന്ന്​ സം​ഘ​ട​ന സെ​ക്ര​ട്ട​റി രാം ​ലാ​ൽ അ​റി​യി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more