1 GBP = 104.06

കുമാരസ്വാമി ബുധനാഴ്ച്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; ധനകാര്യം കുമാരസ്വാമിക്കെന്ന്​ സൂചന; ജി.പരമേശ്വരക്ക്​ ഉപമുഖ്യമന്ത്രി സ്​ഥാനം ലഭിച്ചേക്കും

കുമാരസ്വാമി ബുധനാഴ്ച്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; ധനകാര്യം കുമാരസ്വാമിക്കെന്ന്​ സൂചന; ജി.പരമേശ്വരക്ക്​ ഉപമുഖ്യമന്ത്രി സ്​ഥാനം ലഭിച്ചേക്കും

ബംഗളൂരു: കർണാടകയിൽ കേവല ഭൂരിപക്ഷം ലഭിക്കാതെ യെദിയൂരപ്പ രാജിവെക്കേണ്ടി വന്നതോടെ ജനതാദളി​​െൻറ നേതൃത്വത്തിൽ സർക്കാർ രൂപീകരണത്തിന്​ നടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രിയായി ജനതാദൾ നേതാവ്​ എച്ച്​.ഡി കുമാരസ്വാമി ബുധനാഴ്​ച സത്യപ്രതിജ്​ഞ ചെയ്യാൻ തീരുമാനമായി. ഉപമുഖ്യമന്ത്രി സ്​ഥാനം കോൺഗ്രസ്​ നേതാവ്​ ജി. പരമേശ്വരക്ക്​ നൽകു​െമന്നാണ്​ സൂചന. ആഭ്യന്തര മന്ത്രി സ്​ഥാനവും പരമേശ്വരക്ക്​ തന്നെയാകുമെന്നാണ്​ കരുതുന്നത്​. ധനകാര്യ മന്ത്രി സ്​ഥാനം കുമാരസ്വാമിയായിരിക്കും കൈകാര്യം ചെയ്യുക.

ജനതാദളി​​െൻറ സഖ്യകക്ഷിയായ കോൺഗ്രസിന്​ 20 മന്ത്രിസ്​ഥാനവും ജെ.ഡി.എസിന്​ 13 മന്ത്രിമാരും​ ഉണ്ടാകുമെന്നാണ്​ സൂചന.

കർണാടക മന്ത്രിസഭയുടെ സാധ്യതാ പട്ടിക നോക്കാം. 

  • കുമാരസ്വാമി(ജെ.ഡി.എസ്​) – മുഖ്യമന്ത്രി, ധനകാര്യമന്ത്രി
  • ജി.പരമേശ്വര(കോൺഗ്രസ്​) – ഉപമുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി
  • സി.എസ്​ പുട്ടരാജു (ജെ.ഡി.എസ്​) – കൃഷി
  • എച്ച്​. വിശ്വനാഥ്​ (ജെ.ഡി.എസ്​) – വിദ്യാഭ്യാസം
  • കെ.ജെ. ജോർജ്​ (കോൺഗ്രസ്​) -ബംഗളൂരു വികസന മന്ത്രി
  • എം. കൃഷ്​ണപ്പ (കോൺഗ്രസ്​) – കായികം
  • കൃഷ്​ണ ബൈർ ഗൗഡ (കോൺഗ്രസ്​) -വാർത്താ വിനിമയം
  • എൻ. മഹേഷ്​ (ജെ.ഡി.എസ്​) – സാമൂഹിക സുരക്ഷ
  • ജി.ടി ദേവഗൗഡ (ജെ.ഡി.എസ്​) -സഹകരണം
  • ബന്ദെപ്പ കശംപൂർ (ജെ.ഡി.എസ്​) – ടെക്​സ്​റ്റൈൽസ്​ ആൻറ്​ എൻഡോവ്​​െമൻറ്​സ്​
  • ഡി.സി തമ്മണ്ണ (ജെ.ഡി.എസ്​) – തൊഴിൽ
  • ദിനേശ്​ ഗുണ്ടു റാവു (കോൺഗ്രസ്​) – എക്സൈസ്​
  • ഡോ.കെ. സുധാകർ (കോൺഗ്രസ്​) – ആരോഗ്യം
  • തൻവീർ സെയ്​ത്​ (കോൺഗ്രസ്​) – ഉന്നത വിദ്യാഭ്യാസം
  • റോഷൻ ബെയ്​ഗ്​ (കോൺഗ്രസ്​) – വനം
  • എം.ഡി പാട്ടീൽ (കോൺഗ്രസ്​) – ഭക്ഷ്യ- സിവിൽ സ​െപ്ലെസ്​
  • ആർ.വി ദേശ്​ പാണ്ഡെ (ജെ.ഡി.എസ്​) – നിയമ- പാർലിമ​െൻററി കാര്യം
  • സതീഷ്​ ജർകി​േയാളി (കോൺഗ്രസ്​) – ചെറുകിട വ്യവസായം
  • ഡോ. അജയ്​ (കോൺഗ്രസ്​) – ശാസ്​ത്ര സാ​േങ്കതികം
  • എസ്​. ശിവശങ്കരപ്പ (കോൺഗ്രസ്​) – ​റവന്യൂ
  • രാമലിംഗ റെഡ്​ഢി (കോൺഗ്രസ്​) – ഗതാഗതം
  • എ.ടി രാമസ്വാമി (ജെ.ഡി.എസ്​) – വ്യവസായം
  • ആർ. നരേ​ന്ദ്ര (കോൺഗ്രസ്​) – മൃഗസംരക്ഷണം
  • യു.ടി ഖാദർ (കോൺഗ്രസ്​) – ആരോഗ്യം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more