1 GBP = 103.68
breaking news

ക​ുൽഭൂഷൺ കേസ്​: രാജ്യാന്തര കോടതി വിധി മാനിക്കുമെന്ന്​ പാകിസ്​താൻ

ക​ുൽഭൂഷൺ കേസ്​: രാജ്യാന്തര കോടതി വിധി മാനിക്കുമെന്ന്​ പാകിസ്​താൻ

ഇ​സ്​​ലാ​മാ​ബാ​ദ്​: കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ്​ കേ​സി​ൽ രാ​ജ്യാ​ന്ത​ര കോ​ട​തി​യാ​യ ഐ.​സി.​ജെ​യു​ടെ വി​ധി സ​മ്പൂ​ർ​ണ​മാ​യി മാ​നി​ക്കു​മെ​ന്ന്​ പാ​കി​സ്​​താ​ൻ. റി​ട്ട: ഇ​ന്ത്യ​ൻ നേ​വി ഓ​ഫി​സ​റും 49കാ​ര​നു​മാ​യ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നെ ചാ​ര​വൃ​ത്തി​ക്കേ​സി​ൽ 2017 ഏ​പ്രി​ലി​ൽ പാ​ക്​ സൈ​നി​ക കോ​ട​തി വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ച്ചി​രു​ന്നു. വ​ധ​ശി​ക്ഷ​ക്കും നി​യ​മ ഇ​ട​പെ​ട​ൽ നി​ഷേ​ധി​ക്കു​ന്ന പാ​ക്​ ന​ട​പ​ടി​ക്കു​മെ​തി​രെ ഇ​ന്ത്യ രാ​ജ്യാ​ന്ത​ര കോ​ട​തി​യെ സ​മീ​പി​ച്ചു.

പാ​കി​സ്​​താ​ൻ വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. നി​യ​മ​പ​ര​മാ​യ ഇ​ട​പെ​ട​ലി​ന്​​ അ​നു​മ​തി​യും ന​ൽ​കി. 
മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ്​ സാ​ൽ​വെ​യാ​ണ്​ ഇ​ന്ത്യ​ക്ക്​ വേ​ണ്ടി വാ​ദി​ക്കു​ന്ന​ത്. ത​ങ്ങ​ൾ നാ​ലോ അ​​ഞ്ചോ ക​ത്തു​ക​ൾ ഈ ​വി​ഷ​യ​ത്തി​ൽ എ​ഴു​തി​യ​താ​യും എ​ന്നാ​ൽ, പാ​കി​സ്​​താ​ൻ നി​ഷേ​ധ സ​മീ​പ​നം തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ ഉ​ത്ത​ര​വി​ന്​ ഐ.​സി.​ജെ​യെ വീ​ണ്ടും സ​മീ​പി​ക്ക​ണ​മോ എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​ന്​ മ​റു​പ​ടി​യാ​യാ​ണ്, ഇ​ന്ത്യ​ൻ അ​ഭി​ഭാ​ഷ​ക​​െൻറ വാ​ദ​ങ്ങ​ളെ ത​ള്ളി​ക്ക​ള​യു​ന്നു​വെ​ന്നും കോ​ട​തി​വി​ധി പൂ​ർ​ണ​മാ​യി മാ​നി​ക്കു​മെ​ന്നും പാ​ക്​ വി​ദേ​ശ​കാ​ര്യ ഓ​ഫി​സ്​ വ​ക്​​താ​വ്​ ആ​യി​ഷ ഫാ​റൂ​ഖി പ​റ​ഞ്ഞ​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more