1 GBP = 103.97

കുടിയേറിയവരുടെ കുമ്പസാരം; ഒരു പിടി കലാകാരന്മാരുമായിച്ചേർന്ന് യുക്മയൊരുക്കുന്ന മുഴുനീള മലയാള സിനിമയുടെ പൂജാ കർമ്മം യുക്മ കലാമേളവേദിയിൽ നടന്നു

കുടിയേറിയവരുടെ കുമ്പസാരം; ഒരു പിടി കലാകാരന്മാരുമായിച്ചേർന്ന് യുക്മയൊരുക്കുന്ന മുഴുനീള മലയാള സിനിമയുടെ പൂജാ കർമ്മം യുക്മ കലാമേളവേദിയിൽ നടന്നു

ബിജു അഗസ്റ്റിൻ, യുക്മ ന്യൂസ് ടീം

യുകെ മലയാളികൾ എന്നും നെഞ്ചോടു ചേർത്തു പിടിക്കുന്ന യുക്മ ഇതാ യുകെമലയാളികൾക്ക് വേണ്ടി കലാരംഗത്ത് ശ്രേദ്ധേയമായി മറ്റൊരു ചുവടു കൂടി വയ്ക്കുകയാണ്. ഒരു മുഴുനീള മലയാള സിനിമ രഞ്ജി പണിക്കർ, ലെന, സോനാ നായർ, ജോജോ പ്രശാന്ത്, ബിജു അഗസ്റ്റിൻ, മുജീബ് ഇസ്മായേൽ തുടങ്ങിയ പ്രമുഖ സിനിമ താരങ്ങളോടൊപ്പം യുക്മ കലാവേദികളിൽ ഇതിനോടകം തന്നെ തങ്ങളുടെ കലാപ്രതിഭ തെളിയിച്ചിട്ടുള്ള കലാകാരന്മ്മാരേയും കലാകാരികളെയും ചേർത്തു അവതരിപ്പിക്കുകയാണ്….. അതാണ് കുടിയേറിയവരുടെ കുമ്പസാരം.

യുകെയിലെ മലയാളികൾക്ക് വേണ്ടി അവരുടെ സാമൂഹികവും കലാപരവുമായ ഉന്നമനത്തിനുവേണ്ടി എന്നും നിലനിൽക്കുകയും ഇന്നും പരിശ്രമിക്കുകയും ചെയ്തുവരുന്ന യുക്മ ഇത്തരമൊരു സംഭരംഭവുമായി മുന്നോട്ടു വന്നത് തികച്ചും അഭിനന്ദനാർഹമായ കാര്യമാണ് ഇവിടെയുള്ള നിരവധി കലാകാരന്മാർക്ക് മലയാളസിനിമവേദിയിലേക്കുള്ള ഒരു അരങ്ങേറ്റത്തിന് ഈ സിനിമ കാരണമാകും എന്ന് നിസംശയം പറയാം

അതിവേഗത്തിലുള്ള ശാത്രപുരോഗതിയോടൊപ്പം കുതിക്കുന്ന ആധുനികമനുഷ്യന്റെ ജീവിതപ്രയാണങ്ങൾക്കിടയിൽ നഷ്ട്ടപ്പെട്ടുപോകുന്ന മാനുഷികബന്ധങ്ങളുടെ, ഇല്ലാതായിപ്പോകുന്ന ഊഷ്മളതകളുടെ എവിടെയൊക്കെയോ നൊമ്പരമുണർത്തുന്ന കുറച്ചു അനുഭങ്ങളുടെ കഥ പറയുകയാണ് കുടിയേറിയവരുടെ കുമ്പസാരം എന്ന ഈ സിനിമ പണസമ്പാദനത്തിനുള്ള പരക്കം പാച്ചിലിനിടയിൽ പലതും ശ്രേധിക്കാൻ നമ്മൾ പ്രവാസികൾ മറന്നു പോകുകയാണോ കാണേണ്ടതൊക്കെ കാണാൻ നമ്മൾക്ക് കഴിയാതെ പോകുകയാണോ പറയേണ്ടതൊക്കെ പറയാൻ നമ്മൾ വിട്ടുപോകുന്നുണ്ടോ മനപ്പൂർവ്വമല്ലെങ്കിൽക്കൂടി അതിനൊക്കെ എന്നെങ്കിലുമൊരിക്കൽ നമ്മൾ വില കൊടുക്കേണ്ടി വരുമെന്ന് നമ്മളെ ഓർമ്മിപ്പിക്കുകയാണീ ചിത്രം.

യുകെ മലയാളികളുടെ ഇവിടെ വളർന്ന മക്കൾ ഒരു പരിധി വരെ തങ്ങൾ ഇന്ത്യക്കാരാണോ അതോ ഇംഗ്ലീഷ്‌കാരാണോ എന്നൊരു ആശങ്ക അവരറിയാതെയാണെങ്കിലും പേറുന്നുണ്ട്. മലയാളികളായി വളരാൻ നിർബന്ധിക്കുന്ന വീട്ടുകാർ ഇംഗ്ലീഷ് സംസ്കാരത്തിൽ പെരുമാറാൻ നിർബന്ധിക്കുന്ന സമൂഹം ഈയൊരു ആശങ്ക സൃഷിടിക്കുന്ന മാനസികസംഘര്ഷങ്ങൾ പലരെയും വലിയ വലിയ ദുരന്തങ്ങളിലേക്കാണ് തള്ളി വിടുന്നത് എന്ന കാര്യം ഒരുപക്ഷെ ആരും അറിയാതെ പോകുന്നുണ്ടോ എന്നാണ് സംശയം. തലമുറകൾക്കിടയിൽ ശക്തിപ്പെടുന്ന ആ ആശയക്കുഴപ്പങ്ങളിലേക്കു വെളിച്ചം വീശുന്നതാണ് ഈ സിനിമ. ജോർജ് കല്ലേക്കാടൻ എന്ന യുകെ മലയാളിയായ ഒരു കുടുംബനാഥനും അദ്ദേഹത്തിന്റെ ടീനേജ് പ്രായത്തിലുള്ള മക്കളും തമ്മിലുള്ള ബന്ധത്തിൽ വന്നു വീഴുന്ന പ്രശ്നങ്ങളും അതിന്റെ സംഘീർണതകളുമാണ് ഈ ചിത്രം നമ്മോടു പങ്കു വെയ്ക്കുന്നത്.

കുടിയേറിയവരുടെ കുമ്പസാരം എന്നയീ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീ സിറിയക് കടവിൽചിറയാണ്. ഇതിനു മുൻപും ശക്തമായ പ്രമേയങ്ങളുള്ള ഹോം സിനിമകൾ നമ്മുക്ക് സമ്മാനിച്ച് നമ്മളെ അത്ഭുതപ്പെടുത്തിയ ഒരു കലാകാരനാണ് ഇദ്ദേഹം. അതുകൊണ്ടു തന്നെ ഇത്തവണയും അദ്ദേഹം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കാം.

സ്വയം പ്രോപ്പർട്ടീസ് യുകെയാണ് ഈ ചിത്രത്തിൻറെ നിർമാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. യുകെ മലയാളികൾക്കിടയിൽ സുപരിചിതനും യുകെയിൽ ബിസിനെസ്സ് രംഗത്തു നീണ്ട കാലത്തെ പരിചയവുമുള്ള ശ്രീ അനിൽ വി കെ യാണ് സ്വയം പ്രോപ്പർട്ടിസിന്റെ സാരഥി. കസബ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കുവേണ്ടി ക്യാമറ ചലിപ്പിച്ച ശ്രീ സമീർ ആണ് ഈ സിനിമയ്ക്കുവേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് എന്നത് വളരെ സന്തോഷകരമായ ഒരു കാര്യമാണ് മികവാർന്ന ഫ്രെയിമുകളിലൂടെ ഇതിനോടകം തന്നെ പ്രേക്ഷകപ്രശംസ നേടിയെടുത്ത ഈ കലാകാരൻ ഈ സിനിമ സംഭരംഭത്തെ സംബന്ധിച്ചു വലിയൊരു മുതൽക്കൂട്ടാവുമെന്ന കാര്യത്തിൽ സംശയമില്ല.

ഇക്കഴിഞ്ഞ 28 )൦ തീയതി ഹെയർഫീൽഡിൽ വച്ച് നടന്ന യുക്മയുടെ എട്ടാമത് ദേശീയ കലാമേളയിൽ വച്ച് നിറഞ്ഞുകവിയുന്ന ജനസാഗരത്തെ സാക്ഷിയാക്കി കലാപ്രകടനങ്ങൾ അരങ്ങു തകർത്ത ഒന്നാമത്തെ വേദിയിൽ വച്ച് നിലക്കാത്ത കൈയ്യടികൾക്കിടയിൽ യുക്മ പ്രസിഡണ്ട് ശ്രീ മാമ്മൻ ഫിലിപ്പ് ഈ സിനിമയുടെ First Look Poster ഔപചാരികമായി അനാച്ഛാദനം ചെയ്യുകയുണ്ടായി തുടർന്ന് നടന്ന ചിത്രത്തിൻറെ പൂജാവേളയിൽ ശ്രീ മാമ്മൻ ഫിലിപ്പ് സെക്രട്ടറി ശ്രീ റോജിമോൻ യുക്മ സാംസ്കാരികവേദി കോർഡിനേറ്റർ ശ്രീ. തമ്പി ജോസ്, ശ്രീ സിറിയക് കടവിൽച്ചിറ, ശ്രീ ബിജു അഗസ്റ്റിൻ, ശ്രീ മുജീബ് എന്നിവർ ഭദ്രദീപം തെളിയിച്ചു. ശ്രീ ബിബിൻ കുഴിവേലിൽ ആദ്യ ക്ലാപ്പടിച്ച സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും ശ്രീ ബിജു അഗസ്റ്റിൻ നന്ദി പ്രകാശിപ്പിച്ചു.

അടുത്ത വേനൽക്കാലത്തോടെ നിങ്ങളുടെ മുൻപിലേക്കെത്തുന്ന ഈ സിനിമക്കുവേണ്ട എല്ലാ വിജയങ്ങളും നേർന്നുകൊള്ളുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more