1 GBP = 104.17

കുർദിഷ് സ്ട്രീറ്റിലേക്ക് കയറിപ്പോകരുതെന്ന് പോലീസിനോട് ഗാംഗ്സ്റ്റേഴ്‌സ്; അനധികൃത ലഹരി വില്പന,കണ്ണടച്ചാൽ മാസം £5000 കൈക്കൂലി നൽകാമെന്ന് ഉദ്യോഗസ്ഥർക്ക് വാഗ്ദാനം; നോട്ടിംഗ്ഹാമിലെ മിനി മാർക്കറ്റ് അധികൃതർ താഴിട്ട് പൂട്ടി

കുർദിഷ് സ്ട്രീറ്റിലേക്ക് കയറിപ്പോകരുതെന്ന് പോലീസിനോട് ഗാംഗ്സ്റ്റേഴ്‌സ്; അനധികൃത ലഹരി വില്പന,കണ്ണടച്ചാൽ മാസം £5000 കൈക്കൂലി നൽകാമെന്ന് ഉദ്യോഗസ്ഥർക്ക് വാഗ്ദാനം; നോട്ടിംഗ്ഹാമിലെ മിനി മാർക്കറ്റ് അധികൃതർ താഴിട്ട് പൂട്ടി

നോട്ടിംഗ്ഹാം: അധോലോക സംഘങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് നോട്ടിംഗ്ഹാമിലെ ഹൈസൺ ഗ്രീനിലെ ഒരു തെരുവ്. കുർദ്ദിഷുകൾ ഏറെ താമസിക്കുന്ന ഈ തെരുവിന് കുർദ്ദിഷ് സ്ട്രീറ്റ് എന്ന വിളിപ്പേരും വന്നിരുന്നു. ഇവിടത്തെ കടകൾ കേന്ദ്രീകരിച്ച് അനധികൃത സിഗരറ്റ്, ലഹരി വസ്തുക്കൾ വിൽപ്പന നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പോലീസെത്തി റെയ്ഡ് ചെയ്യാനാരംഭിച്ചപ്പോഴാണ് ഒരു സംഘം പൊലീസിന് നേരെ ആക്രമണവുമായി രംഗത്തെത്തിയത്. കുർദ്ദിഷ് സ്ട്രീറ്റിലേക്ക് കയറിപ്പോകരുതെന്നാണ് സംഘം പോലീസിനോട് ആവശ്യപ്പെട്ടത്.

ഏറെ നാളായി ഇവിടെത്തെ കടകൾ കേന്ദ്രീകരിച്ച് അനധികൃത സിഗരറ്റും ലഹരി വസ്തുക്കളും തകൃതിയായി വില്പന നടക്കുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. അനധികൃത കുടിയേറ്റക്കാരാണ് കടകളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും. ട്രേഡിങ്ങ് സ്റ്റാൻഡേർഡ് അധികൃതരും പോലീസും ചേർന്ന് നടത്തിയ റെയ്ഡിൽ 34640 പൗണ്ടിന്റെ അനധികൃത സിഗരറ്റാണ് പിടിച്ചെടുത്തത്. കൂടുതൽ അന്വേഷണം നടത്താതിരിക്കാനും കേസ് ഒതുക്കാനും ഒരു കടയുടമ മാസം 5000 പൗണ്ട് കൈക്കൂലിയായി വാഗ്ദാനവും ചെയ്തു.

അന്വേഷണച്ചുമതലയുള്ള പി സി ലീ വിൽസൺ പറഞ്ഞത് റാഡ്‌ഫോർഡ് റോഡ് ഏരിയയിലെ സീനിയർ കുർദ്ദിഷ് അംഗങ്ങളും വലിയൊരു ഗ്യാങ്ങാണ് ഇവിടെ ലഹരിവസ്തുക്കളുടെയും അനധികൃത സിഗരറ്റ് വില്പനയും നിയന്ത്രിക്കുന്നതെന്നാണ്. രഹസ്യ അറകൾ ഉണ്ടാക്കിയാണ് സിഗരറ്റും ലഹരി വസ്തുക്കളും സൂക്ഷിച്ചിരിക്കുന്നത്. സമയാസമയം സാധനങ്ങൾ എടുത്ത് കൊടുക്കാൻ അനധികൃത കുടിയേറ്റക്കാരെയാണ് രഹസ്യ അറകളിൽ നിറുത്തിയിരിക്കുന്നത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ കോടതിയിൽ ഹാജരാക്കി. മൂന്നു മാസത്തേക്ക് കട പൂട്ടുവാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. കട വീണ്ടും പ്രവർത്തിപ്പിക്കുന്നതിന് കൗൺസിൽ അംഗീകാരം കൊടുക്കില്ലെന്നാണ് അറിയുവാൻ കഴിയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more