1 GBP = 103.12

യുഎഇ കോണ്‍സുല്‍ ജനറല്‍ സ്വപ്നയെ വിളിക്കാന്‍ കെടി ജലീലിനോട് ആവശ്യപ്പെടുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത്

യുഎഇ കോണ്‍സുല്‍ ജനറല്‍ സ്വപ്നയെ വിളിക്കാന്‍ കെടി ജലീലിനോട് ആവശ്യപ്പെടുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത്

യുഎഇ കോണ്‍സുല്‍ ജനറല്‍ സ്വപ്നയെ വിളിക്കാന്‍ കെടി ജലീലിനോട് ആവശ്യപ്പെടുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടു. ഈ സ്‌ക്രീന്‍ഷോട്ടുകള്‍ കെടി ജലീല്‍ തന്നെയാണ് വെളിയില്‍വിട്ടത്. അദ്ദേഹം പറഞ്ഞ കാര്യങ്ങളെ ഈ സ്‌ക്രീന്‍ഷോട്ടുകള്‍ സാധൂകരിക്കുന്നു എന്ന് കരുതാം.

സ്വപ്നയെ ഫോണില്‍ വിളിച്ചതില്‍ വിശദീകരണവുമായി മന്ത്രി കെടി ജലീല്‍ മാധ്യമങ്ങളെ കണ്ടിരുന്നു. സ്വപ്‌നയുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുല്‍ ജനറല്‍ പറഞ്ഞതനുസരിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. വിളിച്ചതൊന്നും അസമയത്ത് അല്ല. മെയ് 27നാണ് കൗണ്‍സില്‍ ജനറല്‍ തന്നെ ബന്ധപ്പെട്ടത്.

കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് ഇവരുമായി ബന്ധപ്പെടാറുണ്ട്. എല്ലാവരും അവരുമായിത്തന്നെയാണ് ബന്ധപ്പെടാറ്.

കിറ്റുകള്‍ നല്‍കാനായി കോണ്‍സുല്‍ ജനറല്‍ ബന്ധപ്പെട്ടപ്പോഴാണ് സ്വപ്‌നയുമായി ബന്ധപ്പെടാന്‍ അറിയിച്ചത്. ഇത്തവണ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കിറ്റുകള്‍ നല്‍കാനായില്ല. അതുകൊണ്ടാണ് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഇത് വിതരണം ചെയ്തത്.

സ്വപ്നയെ നിരവധി തവണ വിളിച്ചിട്ടുണ്ട്. കിറ്റുകള്‍ എവിടെയൊക്കെ നല്‍കണം എന്ന് തീരുമാനിക്കേണ്ടിയിരുന്നു. ബാഗ് ഇല്ലായിരുന്നു. അത് തയാറാക്കേണ്ടിവന്നു. നമുക്ക് അറിയില്ലല്ലോ. യുഎഇ കോണ്‍സുലേറ്റ് പറയുന്നതനുസരിച്ചാണ് എല്ലാം ചെയ്തത്.

മറ്റൊരു കാര്യം ഇതിലില്ല. ഞാന്‍ നേരത്തെ ഇത് പറഞ്ഞിട്ടുണ്ട്. അതില്ല എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ. കോണ്‍സുല്‍ ജനറല്‍ ആണല്ലോ നമ്മളോട് ഇത് പറയുന്നത്. യുഎഇയുടെ പ്രതിനിധിയല്ലേ. ഒരു രാജ്യത്തിന്റെ പ്രതിനിധിയല്ലേ നമ്മളോട് പറയുന്നത് ഇന്നയാളെ ബന്ധപ്പെടാന്‍.

ജന്മഭൂമിയും വീക്ഷണം പത്രവും നൂറ് കോളുകള്‍ വിളിച്ചിട്ടുണ്ട് എന്ന് പറയുന്നുണ്ട്. നാല് കൊല്ലത്തിനിടെ ഒരു പത്തമ്പത് തവണ വിളിച്ചിട്ടുണ്ടാകും. യുഎഇ കോണ്‍സുലേറ്റുമായി എന്തെല്ലാം കാര്യത്തിന് ബന്ധപ്പെടേണ്ടിവരും. മൂന്ന് നാല് മിനുട്ടേ സംസാരിക്കാറുള്ളൂ. പക്ഷേ ഇതൊന്നും അത്രയും പോലുമില്ല. ഒന്നോ രണ്ടോ മിനുട്ടേ സംസാരിച്ചിട്ടുള്ളൂ. കാര്യം പറഞ്ഞിട്ട് വെക്കും. കെടി ജലീല്‍ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more