1 GBP = 104.21
breaking news

മന്ത്രി കെ ടി ജലീലിനെതിരെ കുരുക്ക് മുറുകുന്നു; തൊഴുവാനൂരിലെ നേതാവിന്റെ ഭാര്യയായ വീട്ടമ്മയെ രേഖകളിൽ മന്ത്രിമന്ദിരത്തിലെ തോട്ടക്കാരിയാക്കി മാസം തോറും നൽകുന്നത് 17,000 രൂപ

മന്ത്രി കെ ടി ജലീലിനെതിരെ കുരുക്ക് മുറുകുന്നു; തൊഴുവാനൂരിലെ നേതാവിന്റെ ഭാര്യയായ വീട്ടമ്മയെ രേഖകളിൽ മന്ത്രിമന്ദിരത്തിലെ തോട്ടക്കാരിയാക്കി മാസം തോറും നൽകുന്നത് 17,000 രൂപ
ബന്ധു നിയമന വിവാദം തുടർന്നുകൊണ്ടിരിക്കുമ്പോഴേ മന്ത്രി കെ ടി ജലീലിനെ സമ്മര്‍ദ്ദത്തിലാക്കി മറ്റൊരു നിയമനം കൂടി. മലപ്പുറത്തെ വീട്ടമ്മ രണ്ട് വർഷമായി മന്ത്രി കെ ടി ജലീലിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ തോട്ടക്കാരിയായി ശമ്പളം പറ്റുന്നുവെന്നു വിവരാവകാശ രേഖകൾ.
ജോലി ചെയ്യാതെ 17000 രൂപയാണ് ഇവര്‍ ശമ്പളമായി വാങ്ങുന്നുണ്ടെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ ഔദ്യോഗിക വസതിയില്‍ സഹായിയായി ഇവര്‍ ജോലി ചെയ്യുന്നുണ്ടെന്നാണു മന്ത്രിയുടെ വിശദീകരണം. എന്നാല്‍ വളാഞ്ചേരി തൊഴുവാനൂരിലെ വീട്ടില്‍ ഇവര്‍ സ്ഥിരമായി ഉണ്ടാവാറുണ്ടെന്നും എവിടെയും ജോലിക്കു പോകാറില്ലെന്നും പ്രദേശവാസികള്‍ പറയുന്നത്.
മന്ത്രിയുടെ സുഹൃത്തും കെഎസ്ആർടിസി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവുമായ ജനതാദൾ നേതാവിന്റെ ഭാര്യയാണു രേഖകളിൽ മന്ത്രിമന്ദിരത്തിൽ തോട്ടപ്പണിയെടുക്കുന്നത്. മാസം പതിനേഴായിരത്തിലേറെ രൂപ സംസ്ഥാന ടൂറിസം ഡയറക്ടറുടെ കാര്യാലയത്തില്‍നിന്ന് അവര്‍ക്ക് ശമ്പളമായി അനുവദിക്കുന്നുണ്ടെങ്കിലും അത് കൈപ്പറ്റുന്നത് ആരാണ് എന്നതും വ്യക്തമല്ല.
തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘ഗംഗ’യില്‍ പൂന്തോട്ടം പരിചാരികയായി തൊഴുവാനൂര്‍ സ്വദേശിനി ജോലി ചെയ്യുന്നതെന്നാണു വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖയില്‍ പറയുന്നത്. ഇവര്‍ അടക്കം മൂന്ന് പേരാണു ‘ഗംഗ’യില്‍ പൂന്തോട്ടം പരിചരിക്കാന്‍ മാത്രമുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more