1 GBP = 103.11
breaking news

കെ.​എ​സ്.​ആ​ർ.​ടി.​സി നഷ്​ടം നികത്താൻ സ്വത്ത്​ കണ്ടുകെട്ടുമെന്ന്​ മന്ത്രി

കെ.​എ​സ്.​ആ​ർ.​ടി.​സി  നഷ്​ടം നികത്താൻ സ്വത്ത്​ കണ്ടുകെട്ടുമെന്ന്​ മന്ത്രി

ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ എ​റി​ഞ്ഞു​ത​ക​ർ​ത്ത സം​ഭ​വ​ങ്ങ​ളി​ൽ അ​ക്ര​മി​ക​ളു​ടെ​യും നേ​താ​ക്ക​ളു​ടെ​യും  സ്വ​ത്ത് ക​ണ്ടു​കെ​ട്ടു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. കോ​ഴി​ക്കോ​ട്ട്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൊ​തു​മു​ത​ൽ ന​ശീ​ക​ര​ണം ത​ട​യ​ൽ നി​യ​മം (പി.​ഡി.​പി.​പി ആ​ക്​​ട്) അ​നു​സ​രി​ച്ച്​ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്നു​ണ്ട്​. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ്​ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹ​ർ​ത്താ​ലി​​െൻറ മ​റ​വി​ൽ പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ന​ഷ്​​ടം നി​ക​ത്താ​ൻ ആ​ക്ര​മി​ക​ളു​ടെ​യും നേ​താ​ക്ക​ളു​ടെ​യും സ്വ​ത്ത് ക​ണ്ടു​കെ​ട്ടും. ഇൗ​ടാ​ക്കു​ന്ന തു​ക ഉ​പ​യോ​ഗി​ച്ച്​ നി​ല​വി​ൽ സം​ജാ​ത​മാ​യ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹ​ർ​ത്താ​ലി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 100 ബ​സു​ക​ൾ ത​ക​ർ​ത്തു. മൂ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ ന​ഷ്​​ടം സം​ഭ​വി​ച്ചു. ഇ​ത്ര​യും ബ​സു​ക​ൾ ന​ന്നാ​ക്കാ​ൻ​വേ​ണ്ടി നി​ർ​ത്തി​യി​ടു​േ​മ്പാ​ൾ ഉ​ണ്ടാ​കു​ന്ന വ​രു​മാ​ന ന​ഷ്​​ട​വും കൂ​ടി​യാ​കു​േ​മ്പാ​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more