1 GBP = 103.33

KSRTC ബസും പ്രകൃതി സൗഹാർദമാകുന്നു ; ആദ്യ LNG ബസ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു

KSRTC ബസും പ്രകൃതി സൗഹാർദമാകുന്നു ; ആദ്യ LNG ബസ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ ആദ്യ എൽ എൻ ജി ബസ് സർവീസ് ആരംഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് ആദ്യ സർവീസ്.മൂന്ന് മാസത്തെ പരീക്ഷണ ഓട്ടം ലാഭകരമെന്ന് കണ്ടാൽ കൂടുതൽ കെ എസ് ആർ ടി സി ബസുകൾ എൽ എൻ ജിയിലേക്ക് മാറ്റുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.മന്ത്രി ആന്റണി രാജു ആദ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം – എറണാകുളം സർവ്വീസിന് പുറമെ, എറണാകുളം – കോഴിക്കോട് റൂട്ടിലും എൽ എൻ ജി ബസ് സർവീസ് നടത്തും. പെട്രോനെറ്റ് എൽ എൻ ജി ലിമിറ്റഡ് അവരുടെ പക്കലുള്ള രണ്ട് എൽ എൻ ജി ബസ്സുകൾ മുന്ന് മാസത്തേക്കാണ് കെ എസ് ആർ ടി സിക്ക് വിട്ടു നൽകിയത്.മൂന്ന് മാസക്കാലയളവിൽ ഈ ബസുകളുടെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതാപഠനം നടത്തും. ഡ്രൈവർ, മെയിന്റനൻസ് വിഭാഗം എന്നിവരുടെ അഭിപ്രായങ്ങളും ശേഖരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ലാഭകരമാണെങ്കിൽ കൂടുതൽ ഡീസൽ ബസുകൾ, സി എൻ ജി, എൽ എൻ ജി ഹരിത ഇന്ധനങ്ങളിലേക്ക് മാറ്റും.കെ എസ് ആർ ടി സിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത ഇന്ധനത്തിലേക്കുള്ള ചുവടു മാറ്റം. പെട്രോനെറ്റുമായുള്ള ധാരണപത്രം കെ എസ് ആർ ടി സി എംഡി ബിജു പ്രഭാകർ ഒപ്പിട്ടു.കൂടാതെ കെ എസ് ആർ ടി സിയുടെ ഡീസൽ ബസുകൾ ഹരിത ഇന്ധനങ്ങളായ എൽ എൻ ജി യിലേക്കും സി എൻ ജി യിലേക്കും മാറ്റുന്നതിനുള്ള നടപടികൾ നടന്നു വരുകയാണ്. നിലവിലുള്ള 400 പഴയ ഡീസൽ ബസുകളെ എൽ എൻ ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more