1 GBP = 103.83
breaking news

വെളിച്ചം പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന ബീന റോയിയുടെ കവിതാസമാഹാരം “ക്രോകസിന്റെ നിയോഗങ്ങൾ” പ്രകാശനം ഏപ്രിൽ 7ന്…

വെളിച്ചം പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന ബീന റോയിയുടെ കവിതാസമാഹാരം “ക്രോകസിന്റെ  നിയോഗങ്ങൾ” പ്രകാശനം ഏപ്രിൽ 7ന്…

റെജി നന്തിക്കാട്ട്
ലണ്ടൻ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന യുകെയിലെ പ്രമുഖ സാഹിത്യകാരി ബീന റോയിയുടെ “ക്രോകസിന്റെ നിയോഗങ്ങൾ” എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനകർമ്മം 2018 ഏപ്രിൽ 7 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഈസ്റ്റ് ഹാമിൽ ട്രിനിറ്റി സെന്ററിൽ വച്ച് ലണ്ടൻ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംഗീത നൃത്ത സന്ധ്യ “വർണ്ണനിലാവി”നോടനുബന്ധിച്ചു നടത്തപ്പെടുന്നു. യുക്മ ദേശീയ പ്രസിഡണ്ട് മാമ്മൻ ഫിലിപ്പ് പുസ്തകത്തിന്റ പ്രഥമ കോപ്പി സാഹിത്യകാരി സിസിലി ജോർജ്ജിന് നൽകികൊണ്ട് പ്രകാശന കർമ്മം നിർവഹിക്കും. സാഹിത്യകാരൻ ജിൻസൺ ഇരിട്ടി പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കും.

ബ്രിട്ടനിലെ കെന്റിൽ കുടുംബസമേതം താമസിക്കുന്ന ബീന റോയി യുകെയിലെ സംഗീത വേദികളിൽ തന്റെ അനുപമമായ ശബ്ദ മാധുര്യം കൊണ്ട് സംഗീത പ്രേമികളുടെപ്രിയ ഗായകൻ റോയി സെബാസ്ററ്യൻറെ ഭാര്യയാണ്. അനാമിക് കെന്റിന്റെ ബാനറിൽ അടുത്തയിടെ പുറത്തിറങ്ങിയ വീഡിയോ സംഗീത ആൽബം ബൃന്ദാവനിയുടെ ഗാനങ്ങൾ രചിച്ചത് ബീനയും പ്രധാന ഗായകൻ റോയിയും ആയിരുന്നു.തങ്ങളുടെ ആദ്യ സംഗീത ആൽബം മികച്ച അഭിപ്രായം നേടി മുന്നേറുന്നു. ബീന റോയിയുടെ കവിതകൾ ആദ്യമായിട്ടാണ് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്

ഭാഷാ പരിജ്ഞാനം കൊണ്ടും പദ സമ്പന്നത കൊണ്ടും അനുഗൃഹീതയായ എഴുത്ത്കാരിയാണ് ബീന റോയി. ആശയത്തോടും അവതരണത്തോടും പ്രകടിപ്പിക്കുന്ന ആഴമേറിയ പ്രതിബദ്ധത പ്രകടമാക്കുന്ന കവിതകളുടെ സമാഹാരമാണ് ക്രോകസിന്റെ നിയോഗങ്ങൾ. പ്രസിദ്ധ സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്‌ണൻ എഴുതിയ പ്രൗഢമായ അവതാരികയും ആധുനിക കവികളിൽ മുന്നിൽ നിൽക്കുന്ന കുഴുർ വിൽ‌സൺ എഴുതിയ ആസ്വാദനവും
കൃതിയുടെ മഹത്വം വർധിപ്പിക്കുന്നു.

പുസ്തക പ്രകാശന ചടങ്ങിലേക്ക് ഭാഷാ സ്നേഹികളെ സ്വാഗതം ചെയ്യുന്നതായി ലണ്ടൻ മലയാള സാഹിത്യവേദിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more