1 GBP = 103.83
breaking news

ബ്രിട്ടീഷ് സിവിൽ സർവീസിൽ മലയാളിത്തിളക്കം; മൂന്നു വര്‍ഷം നീളുന്ന പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം വകുപ്പ് ഡയറക്ടറിന് സമാനമായ ഉന്നത പദവി

ബ്രിട്ടീഷ് സിവിൽ സർവീസിൽ മലയാളിത്തിളക്കം; മൂന്നു വര്‍ഷം നീളുന്ന പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം വകുപ്പ് ഡയറക്ടറിന് സമാനമായ ഉന്നത പദവി

ബ്രിട്ടന്റെ സിവില്‍ സര്‍വീസ് വിഭാഗമായ സിവില്‍ സര്‍വീസ് ഫാസ്റ്റ് സ്ട്രീമില്‍ മലയാളി. പാലാ രാമപുരം അമനകര തറയില്‍ വീട്ടില്‍ അനില്‍കുമാറിന്റെ മകള്‍ കൃഷ്ണവേണിയാണ് നേട്ടം സ്വന്തമാക്കിയത്.

മാതാപിതാക്കള്‍ക്കൊപ്പം 18 വര്‍ഷമായി ലണ്ടനില്‍ കഴിയുന്ന കൃഷ്ണവേണി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നു സാമുഹിക ശാസ്ത്രവും നിയമവും പഠിച്ച ശേഷമാണ് സിവില്‍ സര്‍വീസിലേക്ക് തിരിഞ്ഞത്. ഓണ്‍ലൈന്‍ പരീക്ഷ തുടങ്ങി ഒരു ദിവസം നീളുന്ന ഇന്റര്‍വ്യൂ ഉള്‍പ്പെടെ കടന്നാണ് കൃഷ്ണവേണി ഈ നേട്ടം സ്വന്തമാക്കിയത്. മൂന്നു വര്‍ഷം നീളുന്ന പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം വകുപ്പ് ഡയറക്ടറിന് സമാനമായ ഉന്നത പദവിയിലാകും 23 കാരിയായ കൃഷ്ണവേണിയുടെ നിയമനം.

ബ്രിട്ടീഷ് പൗരത്വമുള്ളവര്‍ക്കാണ് സിവില്‍ സര്‍വീസ് ഫാസ്റ്റ് സ്ട്രീമിലേക്ക് അപേക്ഷിക്കാന്‍ കഴിയുക. പിതാവ് അനില്‍കുമാര്‍ ലണ്ടന്‍ കിങ്‌സ് കോളേജ് റിസര്‍ച്ച് സയന്റിസ്റ്റാണ്. മാതാവ് പ്രമീള ക്ലെയര്‍ മൗണ്ട് പ്രൈമറി സ്‌കൂള്‍ അധ്യാപികയും. സഹോദരന്‍ അനന്തകൃഷ്ണന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി ഉദ്യോഗസ്ഥനാണ് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more