1 GBP = 103.16

പിണറായി സാറേ, എന്നെയൊന്ന് കൊന്നുതരാമോ?’ പുതിയ വീഡിയോയുമായി കൃഷ്ണകുമാരന്‍ നായര്‍

പിണറായി സാറേ, എന്നെയൊന്ന് കൊന്നുതരാമോ?’ പുതിയ വീഡിയോയുമായി കൃഷ്ണകുമാരന്‍ നായര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത കൃഷ്ണകുമാരന്‍ നായര്‍ പുതിയ വീഡിയോയുമായി വീണ്ടും രംഗത്ത്. സഖാവ് പിണറായി വിജയന്‍ സാറേ, എന്നെയൊന്ന് കൊന്നുതരാമോ?’ എന്നാണ് കൃഷ്ണകുമാരന്‍ നായര്‍ പുതിയ വീഡിയോയില്‍ ചോദിക്കുന്നത്.

അബുദാബിയില്‍ എന്നെ കൊണ്ട് മാപ്പു വരെ പറയിപ്പിച്ചു. അന്ന് മദ്യപിച്ചാണ് അങ്ങനെയൊക്കെ പറഞ്ഞത്. അതിന്റെ പേരില്‍ ഒന്നേമുക്കാല്‍ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ജോലിവരെ നിങ്ങള്‍ തെറിപ്പിച്ചു. ഇങ്ങനെ ഇനിയും ജീവിക്കാന്‍ വയ്യ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് മുഖ്യമന്ത്രിമാരുണ്ട് കേരളത്തില്‍. രണ്ടല്ല മൂന്നുപേര്. ഒന്ന് സഖാവ് ഇ.കെ നായനാര്‍, രണ്ട് കെ. കരുണാകരന്‍, ഉമ്മന്‍ചാണ്ടി.’ എന്നെ ആര്‍.എസ്.എസുകാര് കൊന്നാലും കുഴപ്പമില്ല, ബി.ജെ.പിക്കാര്‍ കൊന്നാലും കുഴപ്പമില്ല, കമ്മ്യൂണിസ്റ്റുകാര്‍ കൊന്നാലും കുഴപ്പമില്ല, എസ്.ഡി.പി.ഐക്കാര്‍ കൊന്നാലും കുഴപ്പമില്ല.’ എന്നും കൃഷ്ണകുമാരന്‍നായര്‍പറയുന്നു.

അബുദാബിയില്‍ ജോലി ചെയ്യവെ ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയതിന് കോതമംഗലം നെല്ലിക്കുഴി ഇരമല്ലൂര്‍കൈമത്ത് പുത്തന്‍പുരയില്‍ കൃഷ്ണകുമാരന്‍നായരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വീഡിയോ വന്‍വിവാദമായതോടെ മദ്യലഹരിയില്‍ പറഞ്ഞതാണെന്നും മാപ്പു നല്‍കണമെന്നും ആവശ്യപ്പെട്ട് ഇയാള്‍ വീണ്ടും ലൈവില്‍ എത്തിയിരുന്നു. എന്നാല്‍ വിവാദത്തിനു പിന്നാലെ കൃഷ്ണന്‍കുമാരന്‍ നായരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.

അബുദാബിയിലെ ജോലി നഷ്ടപ്പെട്ട ഇയാള്‍ നാട്ടിലേക്ക് തിരിക്കവേ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായിരുന്നു. തീഹാര്‍ ജയിലില്‍ അടച്ച അദ്ദേഹത്തെ പിന്നീട് ഡല്‍ഹി പോലീസ് കേരള പോലീസിന് കൈമാറുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പുതിയ വീഡിയോയുമായി കൃഷ്ണകുമാര്‍ രംഗത്തെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more