1 GBP = 104.26
breaking news

കെ-റെയിലിനെ സഭയില്‍ എതിര്‍ക്കാന്‍ പ്രതിപക്ഷം; സാമ്പത്തികമായി പ്രയോജനം ചെയ്യില്ലെന്ന് നിലപാട്

കെ-റെയിലിനെ സഭയില്‍ എതിര്‍ക്കാന്‍ പ്രതിപക്ഷം; സാമ്പത്തികമായി പ്രയോജനം ചെയ്യില്ലെന്ന് നിലപാട്

കെ റെയില്‍ പദ്ധതി നടത്തിപ്പിലെ എതിര്‍പ്പ് ഇന്ന് പ്രതിപക്ഷം നിയമസഭയിലുന്നയിക്കും. സംസ്ഥാനത്തിന് സാമ്പത്തികമായി പ്രയോജനം ചെയ്യുന്നതല്ല എന്നാണ് യുഡിഎഫ് നിലപാട്. അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും ഇന്ന് നിയമസഭയിലുയരും.

പാരിസ്ഥിതിക ആഘാതപഠനം പോലും നടത്താതെയാണ് ഭൂമി ഏറ്റെടുക്കാന്‍ നീക്കം നടക്കുന്നതെന്നാണ് യുഡിഎഫ് ആരോപണം. പദ്ധതി സുതാര്യമല്ലെന്നും ആനുപാതിക ഗുണം ലഭിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു. പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് നിയമം ലംഘിച്ചാണെന്നുമായിരുന്നു ആരോപണം.

അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് പഠനം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സമഗ്ര ആഘാത പഠനം നടത്തുമെന്നും പഠനത്തിനുള്ള ടെണ്ടര്‍ നടപടി അവസാന ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇത് സഭയിലും ആവര്‍ത്തിച്ചേക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more