1 GBP = 103.91

ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കെപിസിസി നേതൃത്വം

ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കെപിസിസി നേതൃത്വം

ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കോൺഗ്രസിൽ പടയൊരുക്കം. കെ സുധാകരനും വി ഡി സതീശനും ഹൈക്കമാൻഡിനെ സമീപിക്കും. ഇരുവർക്കും എതിരെ ഹൈക്കമാൻഡിന് പരാതി നൽകാൻ തീരുമാനം. സമ്മർദത്തിന് വഴങ്ങില്ലെന്ന് കെപിസിസി നേതൃത്വം, യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചതിന് ന്യായികരണമില്ല.

തിരുവനന്തപുരത്ത് ഉണ്ടായിട്ടും രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയിട്ടും മുന്നണിയോ​ഗത്തിന് എത്താതിരുന്നത് മന:പൂർവമാണ്. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ ഒരു കാലത്തും മുന്നണിയിലേക്ക് വലിച്ചിഴച്ചിരുന്നില്ല. എന്നാലിപ്പോൾ അതും സംഭവിച്ചുവെന്നാണ് കെ പി സി സി നേതൃത്വം പറയുന്നത്.

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടുന്ന ചില മുതിർന്ന നേതാക്കൾ പാർട്ടി പ്രവർത്തനത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നുവെന്നാണ് സംസ്ഥാന കോൺ​ഗ്രസ് നേതൃത്വത്തിന്റെ പ്രധാന പരാതി. ഇവർ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നും കെ പി സി സി നേതൃത്വം പറയുന്നു.

നിയമസഭയിലെ പ്രതിപക്ഷത്തിന്റെ മികച്ച പ്രവർത്തനത്തിന്റെ യശസ്സ് ഇല്ലാതാക്കാൻ ഈ നേതാക്കൾ ശ്രമിക്കുകയാണ്. ഘടക കക്ഷികൾക്കിടയിലും പാർട്ടി അണികളിലും ഇത് ആശയ കുഴപ്പം ഉണ്ടാക്കുന്നുവെന്നും സംസ്ഥാന കോൺ​ഗ്രസ് നേത‌ത്വം ഹൈക്കമാൻഡിനെ അറിയിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more