1 GBP = 104.08

കൊട്ടിയൂർ പീഡന കേസ്: പെൺകുട്ടി മൊഴിമാറ്റി; താൻ വൈദികനുമായി കുടുംബ ജീവിതത്തിന് ആഗ്രഹിക്കുന്നുവെന്നും കോടതിയെ അറിയിച്ചു

കൊട്ടിയൂർ പീഡന കേസ്: പെൺകുട്ടി മൊഴിമാറ്റി; താൻ വൈദികനുമായി കുടുംബ ജീവിതത്തിന് ആഗ്രഹിക്കുന്നുവെന്നും കോടതിയെ അറിയിച്ചു

കണ്ണൂർ: കൊട്ടിയൂർ പീഡന കേസിലെ ഇരയായ പെൺകുട്ടി മൊഴി മാറ്റി. വൈദികൻ പ്രതിയായ കേസിൽ പെൺകുട്ടി കൂറ് മാറിയെന്ന് പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന തലശ്ശേരി അഡീഷണൽ ജില്ലാ കോടതി പ്രഖ്യാപിച്ചു.

തന്റെ സമ്മതത്തോടെയാണ് ഫാദർ റോബിൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ആ സമയത്ത് തനിക്ക് പ്രായപൂർത്തിയായിരുന്നുവെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. ജനന തിയതി മാറ്റി പറഞ്ഞ പെൺകുട്ടി,‌

താൻ വൈദികനുമായി കുടുംബ ജീവിതത്തിന് ആഗ്രഹിക്കുന്നുവെന്നും കോടതിയെ അറിയിച്ചു.

പീഡനക്കേസുമായി ബന്ധ​പ്പെട്ട്​ മൂന്ന്​ പേരെ നേരത്തെ സുപ്രീംകോടതി കുറ്റവിമുക്തരാക്കിയിരുന്നു. ടെസി ജോസഫ്​, ആൻസി മാത്യു, ഡോ.ഹൈദരലി എന്നിവരെയാണ്​ കുറ്റവിമുക്തരാക്കിയത്​. കേസിലെ മറ്റ്​ രണ്ട്​ പ്രതികൾ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more