1 GBP = 103.33

പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു

പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു

കോട്ടയം: പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസായിരുന്നു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് കോട്ടയത്തെ വസതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്കാരം പിന്നീട് നടക്കും. ഇദ്ദേഹത്തിന്റെ മകൻ സലിം പുഷ്പനാഥ് കഴിഞ്ഞ മാസം മരിച്ചിരുന്നു.

അപസർപ്പക നോവലുകളിലൂടെയാണ് കോട്ടയം പുഷ്പനാഥ് പ്രശസ്തനായത്. ഇവയിൽ ഏറെയും പുസ്തകരൂപത്തിൽ പുറത്തു വന്നവയാണെങ്കിലും ചിലതെല്ലാം വാരികകളിൽ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ഒരു സ്വകാര്യ കുറ്റാന്വേഷകനായ ഡിറ്റക്ടീവ് മാർക്‌സിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഇദ്ദേഹത്തിന്റെ മിക്ക കൃതികളും രചിച്ചിട്ടുള്ളത്. നൂറിലേറെ മാന്ത്രിക,​ ഡിറ്റക്ടീവ് നോവലുകൾ രചിച്ചിട്ടുണ്ട്.

കർദ്ദിനാളിന്റെ മരണം. നെപ്പോളിയന്റെ പ്രതിമ,​ യക്ഷിക്കാവ്,​ രാജ്കോട്ടിലെ നിധി,​ ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ,​ ദി ബ്ലെയ്ഡ്,​ ബ്രഹ്മരക്ഷസ്സ്,​ ടൊർണാഡോ,​ ഗന്ധർവ്വയാമം
ദേവയക്ഷി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more