1 GBP = 104.27
breaking news

കൊട്ടാരക്കരയിൽ നടൻ വിനു മോഹൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സൂചന

കൊട്ടാരക്കരയിൽ നടൻ വിനു മോഹൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സൂചന

തിരുവനന്തപുരം: നടന്‍ വിനു മോഹന്റെ പേരും സ്ഥാനാര്‍ത്ഥി പട്ടികയിലുള്‍പ്പെടുത്തി ബിജെപി. കൊട്ടാരക്കര മണ്ഡലത്തിലാണ് വിനു മോഹന്റെ പേര് ബിജെപി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ബിജെപി 115 സീറ്റുകളില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞടുപ്പ് സമിതി യോഗത്തിനുശേഷം ഉച്ചയ്ക്ക് ബിജെപി ദേശീയ നേതാക്കളും കേരത്തിലെ പാര്‍ട്ടി നേതൃത്വവും വീണ്ടും യോഗം ചേരും. ഇതിന് ശേഷമാകും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക.

സുരേഷ് ഗോപി തൃശ്ശൂരില്‍ മത്സരിക്കുകയാണെങ്കില്‍ തിരുവനന്തപുരത്ത് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന നടന്‍ കൃഷ്ണകുമാറിനെ പരിഗണിക്കാനാണ് തീരുമാനം. മത്സരിക്കാന്‍ സുരേഷ് ഗോപി വിമുഖത കാട്ടിയിരുന്നതായാണ് സൂചന. എന്നാല്‍ താരത്തെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടന്നുവരികയാണ്.

കഴക്കൂട്ടത്തെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നതായാണ് സൂചന. കടകംപള്ളി സുരേന്ദ്രനെതിരെ ആരെ കളത്തിലിറക്കുമെന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമുണ്ടാകും. നേമം കൂടാതെ കഴക്കൂട്ടവും ബിജെപി വലിയ രീതിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more