1 GBP = 103.68

കൊസോവോ -സെർബിയ അതിർത്തി വീണ്ടും തുറന്നു

കൊസോവോ -സെർബിയ അതിർത്തി വീണ്ടും തുറന്നു

പ്രിസ്റ്റിന: കൊസോവോ, സെർബിയ അതിർത്തിയിൽ റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു. കൊസോവോയിലെ സെർബിയയോടു ചേർന്ന പ്രദേശങ്ങളിൽ ബെൽഗ്രേഡ് പ്ലേറ്റുള്ള വാഹനങ്ങൾ വിലക്കിയതും തുടർന്ന് സെർബിയൻ വംശജർ റോഡ് തടഞ്ഞതും അടക്കമുള്ള കാര്യങ്ങളാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. 

സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുചിച് വടക്കൻ കൊസോവോയിലെ സെർബുകളുമായി സംസാരിച്ച ശേഷമാണ് പ്രക്ഷോഭകർ റോഡ് തുറക്കാൻ സമ്മതിച്ചത്. കൊസോവോയിലെ സെർബ് വംശജർ പീഡനത്തിനിരയാകുന്നുവെന്ന് ആരോപിച്ച് സെർബിയ അതിർത്തിയിൽ കൂടുതൽ സൈനികവിന്യാസം നടത്തിയത് യുദ്ധഭീതി സൃഷ്ടിച്ചിരുന്നു. 

1998-99ലെ രക്തരൂഷിത യുദ്ധത്തിനൊടുവിലാണ് അൽബേനിയൻ വംശജർക്ക് ഭൂരിപക്ഷമുള്ള കൊസോവോ സെർബിയയിൽനിന്ന് മോചിതമായത്. അമേരിക്കയടക്കം ലോകരാജ്യങ്ങൾ കൊസോവോയെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചെങ്കിലും സെർബിയ തയാറായിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more