1 GBP = 99.16
breaking news

സേ​നാ​വി​ന്യാ​സ​വും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി​യ​തോ​ടെ കൊ​റി​യ​ൻ അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷാ​ന്ത​രീ​ക്ഷം

സേ​നാ​വി​ന്യാ​സ​വും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി​യ​തോ​ടെ കൊ​റി​യ​ൻ അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷാ​ന്ത​രീ​ക്ഷം

സോ​ൾ: ഇ​രു​പ​ക്ഷ​വും സേ​നാ​വി​ന്യാ​സ​വും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി​യ​തോ​ടെ കൊ​റി​യ​ൻ അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷാ​ന്ത​രീ​ക്ഷം. ഉ​ത്ത​ര​കൊ​റി​യ ത​ങ്ങ​ളു​ടെ അ​തി​ർ​ത്തി​യി​ലേ​ക്കു​ക​യ​റി ഡ്രോ​ൺ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​താ​യി ദ​ക്ഷി​ണ കൊ​റി​യ ആ​രോ​പി​ച്ചു. ഇ​ത് വ്യ​ക്ത​മാ​യ പ്ര​കോ​പ​ന​മാ​ണെ​ന്നും മു​ന്ന​റി​യി​പ്പ് വെ​ടി​വെ​ച്ച് ഡ്രോ​ണു​ക​ളെ തു​ര​ത്തി​യ​താ​യും ദ​ക്ഷി​ണ കൊ​റി​യ​ൻ സൈ​നി​ക മേ​ധാ​വി പ​റ​ഞ്ഞു. പ്ര​കോ​പ​നം ആ​വ​ർ​ത്തി​ച്ചാ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ​ൻ ഡ്രോ​ൺ അ​തി​ർ​ത്തി ക​ട​ന്ന​താ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ ആ​യു​ധ പ​രീ​ക്ഷ​ണ​വും ​സൈ​നി​ക പ​രി​ശീ​ല​ന​വും പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​ക​ളു​മാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും സ​ജീ​വ​മാ​കു​മ്പോ​ൾ മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷാ​ന്ത​രീ​ക്ഷം തു​ട​രു​ക​യാ​ണ്. 

അ​മേ​രി​ക്ക​യും ജ​പ്പാ​നും ദ​ക്ഷി​ണ കൊ​റി​യ​യും സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ന​ട​ത്തു​ന്ന​താ​ണ് ഉ​ത്ത​ര​കൊ​റി​യ​യെ പ്ര​കോ​പി​ക്കു​ന്ന​ത്. 15000 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യു​ള്ള​ത് ഉ​ൾ​പ്പെ​ടെ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷി​ച്ചാ​ണ് ഉ​ത്ത​ര​കൊ​റി​യ ഇ​തി​ന് മ​റു​പ​ടി ന​ൽ​കി​യ​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more