1 GBP = 104.04
breaking news

കൂടിയാട്ടം വെബിനാർ സംഘടിപ്പിച്ചു

കൂടിയാട്ടം വെബിനാർ സംഘടിപ്പിച്ചു

UK യിൽ ആദ്യമായി, ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംസ്‌കൃതി സെന്റർ ഫോർ കൾച്ചറൽ എക്സല്ലെൻസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ് ഇൻ ബ്രിട്ടൻ ‘പരമ്പരയുടെ ഭാഗമായാണ് കേരളത്തിന്റെ അനുഷ്ടാനകല ആയ കൂടിയാട്ടത്തെ കുറിച്ചുള്ള പ്രഭാഷണം സംഘടിപ്പിക്കപ്പെട്ടത്.2000വർഷത്തിന്റെ പഴക്കം അവകാശപ്പെടാ നാകുന്ന ചരിത്രമുള്ള, UNESCO ലോക പൈതൃകപട്ടികയിൽ ഉൾപെടുത്തിയ കൂടിയാട്ടത്തെയും അതിലെ ചതുർവിധ അഭിനയ സാധ്യതകളെ കുറിച്ചുമുള്ള സംവാദം പ്രേക്ഷകർക്ക് ഹൃദ്യമായി.

പ്രശസ്ത കൂടിയാട്ടം കലാകാരനും സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ ഗുരു പൈങ്കുളം നാരായണ ചാക്യാർ ആണ് പ്രഭാഷകനായി എത്തിയത്. കേരളത്തിനകത്തും പുറത്തുമായി ആയിരത്തിലധികം കുട്ടികളെ കൂത്തും കൂടിയാട്ടവും പരിശീലിപ്പിച്ച, അനവധി വിദേശരാജ്യങ്ങളിൽ കൂടിയാട്ടം അവതരിപ്പിച്ച ശ്രീ പൈങ്കുളം നവരസങ്ങളെ കുറിച്ചും കൂടിയാട്ടത്തിന്റെ ചരിത്രത്തെ കുറിച്ചും വിശദീകരിച്ചു. കൂടിയാട്ടത്തിലെ ചമയങ്ങൾ വിവിധ കഥാപാത്രങ്ങൾ എന്നിവയും രംഗവതരണവും പ്രേക്ഷകർക്ക് കൗതുകകരമായി.

കാണികൾക്കായി ചോദ്യോത്തര വേളയും ഒരുക്കിയിരുന്നു. ഈ പ്രാചീന കലയെ കുറിച്ചുള്ള പ്രേക്ഷകരുടെ സംശയങ്ങൾക്കും വിശദമായ വിലയിരുത്തലുകൾക്കും ‘നാട്യരസ ‘എന്ന പേരിൽ അവതരിപ്പിച്ച ഈ സംവാദം വേദിയായി.സംസ്കൃതിയുടെ ഡയറക്ടർ കൂടിയായ നർത്തകി ശ്രീമതി രാഗസുധ വിഞ്ചമൂരിയുടെ നേതൃത്വത്തിലാണ് വെബിനാർ ഒരുങ്ങിയത്. ശ്രീമതി രാഗസുധ സ്വാഗതം ആശംസിച്ചു. നിയുക്ത കൌൺസിലർ ശ്രീ ശരത് ജാ നന്ദി പ്രകാശിപ്പിച്ചു. മഞ്ജു സുനിൽ പ്രഭാഷകനെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തി. ഗുരു പൈങ്കുളത്തിന്റെ ശിഷ്യയായ ശാലിനി പരിഭാഷകയായി മികച്ച രീതിയിൽ സംവാദം വിശദീകരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more