1 GBP = 103.25
breaking news

നാട്ടുകാർ ഭീതിയിൽ: കോന്നിയിൽ കടുവയും പുലിയും കാമറയിൽ

നാട്ടുകാർ ഭീതിയിൽ: കോന്നിയിൽ കടുവയും പുലിയും കാമറയിൽ

കോന്നി : കൊക്കാത്തോട്ടിൽ വനസംരക്ഷണ സമിതി പ്രവർത്തകനെ കടുവ കൊന്നുതിന്നതിന് പിന്നാലെ സമീപ പ്രദേശമായ കല്ലേലിയിലും കടുവയുടെയും പുള്ളിപ്പുലിയുടെയും സാന്നിദ്ധ്യം കണ്ടെത്തി. വനം വകുപ്പിന്റെ കല്ലേലി ചെക്ക് പോസ്റ്റിന് സമീപത്തെ കാമറയിലാണ് ഇവയുടെ ചിത്രങ്ങൾ ലഭിച്ചത്. ഇതുസംബന്ധിച്ച് പരിശോധന നടത്തിവരികയാണെന്ന് നടുത്തുംമൂഴി റേഞ്ച് ഓഫീസർ റഹീംകുട്ടി അറിയിച്ചു.

ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് കടുവയുടെ നീക്കങ്ങൾ മനസിലാക്കുന്നതിനായി പല ഭാഗങ്ങളിൽ കാമറ സ്ഥാപിച്ചിരുന്നു. വിനോദ സഞ്ചാരികൾ ഉൾപ്പടെ നിരവധി നാട്ടുകാർ സഞ്ചരിക്കുന്ന വഴിയാണിത്. ചെക്ക് പോസ്റ്റ് കഴിഞ്ഞാൽ നിബിഡ വനമാണ്. ഇവിടം കഴിഞ്ഞാണ് കൊക്കാത്തോട് ഉൾപ്പടെയുള്ള ജനവാസ കേന്ദ്രങ്ങൾ .അപ്പൂപ്പൻതോട് ഭാഗത്ത് മാത്രം 35 കുടുംബങ്ങൾ താമസിക്കുന്നു. കൊക്കാത്തോട്ടിൽ കടുവയുടെ സാന്നിദ്ധ്യം ഉറപ്പിച്ചതോടെ ആരും പണിക്ക് പോകുന്നില്ല. കല്ലേലി ചെക്ക് പോസ്റ്റ് വഴിയുള്ള യാത്രയ്ക്ക് വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് ആറുവരെ പ്രദേശവാസികളെ മാത്രമേ കടത്തി വിടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more