എല്ലാ കടമ്പകളേയും അതി ജീവിച്ചു “കൊമ്പൻ വയറസ്സ്” റിലീസ് ചെയ്തു
Jan 09, 2021
ലോക് ഡൗണിനിടയിലും ബ്രിട്ടണിലെ ആരോഗ്യ പ്രവർത്തകരുടെ ഹൃസ്വ ചിത്രമായ “കൊമ്പൻ വയറസ്സ് ” ജന ഹൃദയങ്ങൾ കീഴടക്കുകയാണ് . ആനുകാലിക സംഭവങ്ങളെ അടയാളപ്പെടുത്തി വയറസുകളിലെ കൊമ്പൻ ആയ, കൊറോണ വയറസിന്റെ ദുരന്ത മുഖങ്ങളെ വരച്ചു കാട്ടി ,കൊറോണയുടെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ഹൃസ്വ ചിത്രം “കൊമ്പൻ വയറസിന്റെ ചിത്രീകരണം യുക്കെയിലും കേരളത്തിലുമായാണ് പൂർത്തീകരിച്ചത് .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ലോക്ഡൌൺ കാലഘട്ടമായിട്ടു കൂടി പ്രതിസന്ധികളെയൊക്കെ അതിജീവിച്ചു കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത് . ബി ക്രിയേറ്റിവിന്റെ ബാനറിൽ കനേഷ്യസ് അത്തിപ്പൊഴിയിൽ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് .ക്യാമറയും എഡിറ്റിങ്ങും നിർവ്വഹിക്കുന്നത് വിനീത് പണിക്കർ ആണ് .ഷൈനു മാത്യൂസ് ചാമക്കാല നിർമ്മിക്കുന്ന ചിത്രത്തിൽ പ്രമുഖ ചലച്ചിത്ര നടൻ മഹേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു .കൂടാതെ കനേഷ്യസ് അത്തിപ്പൊഴിയിൽ , ഡോക്ടർ ഷൈനി സാനു ,സീമാ സൈമൺ,മേരി ബ്ലസ്സൺ കോലഞ്ചേരി, സാജൻ മാടമന, ജിജു ഫിലിപ്പ് സൈമൺ, ഒപ്പം ജിയാ സാറാ സൈമൺ, ആൻഡ്രിയ സാജൻ എന്നീ ബാലതാരങ്ങളും ചിത്രത്തിൽ അണിചേരുന്നു …സംഗീതം ബിനോയ് ചാക്കോയാണ് .
കോവിഡിന് മുൻപ് വിദേശ രാജ്യങ്ങളിൽ മക്കളെ സന്ദർശിക്കാൻ എത്തി അവിടെ പെട്ടു പോയ മാതാപിതാക്കളുടെ കയ്പ്പേറിയ അനുഭവങ്ങളും ,കൊറോണ പ്രവാസികൾക്കിടയിൽ വരുത്തിയ ദുരന്തങ്ങളും ഒക്കെയാണ് കൊമ്പൻ വയറസ്സ് കൈകാര്യം ചെയുന്ന പ്രമേയം.നടൻ മഹേഷിന്റെ കരിയറിലെ തന്നെ മികച്ചൊരു വേഷമായിരിക്കും കൊമ്പൻ വയറസിലെ പൗലോസ് എന്ന കഥാപാത്രം. സംവിധായകനും നിർമ്മാതാവും ,കൂടാതെ യുകെയിൽ നിന്നും അഭിനയിച്ചിരിക്കുന്നവരൊക്കെ യുക്കെയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ ആണെന്ന പ്രത്യേകതയും ഈ കൊച്ചു സിനിമ അവകാശപ്പെടുന്നു ..അതി ജീവനത്തിനായി പൊരുതുന്ന നമ്മുടെ സമൂഹത്തിനു കൈത്താങ്ങായി നിൽക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും മുന്നിൽ കൊമ്പൻ വയറസിനെ ഞങ്ങൾ സമർപ്പിക്കുന്നതായി ബി ക്രീയേറ്റീവിന്റ്റെ അമരക്കാരായാ വിജി പൈലി, ജോയ് അഗസ്തി, ദേവലാൽ സഹദേവൻ ,ഹരീഷ് പാലാ ,കനേഷ്യസ് അത്തിപ്പൊഴിയിൽ എന്നിവർ അറിയിച്ചു …..
യു – ഫോർച്യൂൺ ഭാഗ്യ മത്സരത്തിൽ എല്ലാമാസവും ഓരോ ഐ പാഡ് ജേതാവിനെ കണ്ടെത്തുവാൻ യുക്മ…… ആകർഷകമായ സൗജന്യ സമ്മാന വാഗ്ദാനവുമായി യുക്മ കലണ്ടർ വിതരണം പൂർത്തിയായി…. /
യുക്മ കലണ്ടർ വിതരണം യു കെ യുടെ വിവിധ കേന്ദ്രങ്ങളിൽ പൂർത്തിയായി………. പന്ത്രണ്ട് മാസവും ഭാഗ്യശാലികള്‍ക്ക് സമ്മാനം വാഗ്ദാനം ചെയ്യുന്ന സൗജന്യ സ്പൈറൽ കലണ്ടർ……. അംഗങ്ങളല്ലാത്തവര്‍ക്കും കലണ്ടര്‍ ലഭ്യമാണ്…… /
click on malayalam character to switch languages