1 GBP = 103.76

കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കൊല്ലം: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ബസ് ഡ്രൈവർ അബ്ദുൽ അസീസ്, കണ്ടക്ടർ താരമശേരി സ്വദേശി സുഭാഷ് എന്നിവരാണ് മരിച്ചത്. 12 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലം ഇത്തിക്കര പാലത്തിന് സമീപത്ത് ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. മാനന്തവാടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന സൂപ്പർ എക്‌സ്‌പ്രസാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റേയും ലോറിയുടേയും മുൻഭാഗം പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more