1 GBP = 103.14

മൂന്നാമത് യുകെ കോലഞ്ചേരി സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി…

മൂന്നാമത് യുകെ കോലഞ്ചേരി സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി…

നൈസന്റ് ജേക്കബ്
2017 ഒക്ടോബര്‍ 14ന് ശനിയാഴ്ച ചിചെസ്റ്ററിലെ “lavant മെമ്മോറിയൽ hall” ൽ വച്ച് നടക്കുന്ന മൂന്നാമത് യുകെ കോലഞ്ചേരി സംഗമത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
ജനറൽ കൺവീനർ നൈസന്റ് ജേക്കബിന്റെ നേതൃത്വത്തിൽ പത്തോളം കമ്മിറ്റി അംഗങ്ങളുൾപ്പെടുന്ന സംഘാടക സമിതി രൂപീകരിച്ച് സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
പബ്ലിസിറ്റി & അഡ്മിനിസ്ട്രേഷൻ: നൈസന്റ് ജേക്കബ് (ബ്രിസ്റ്റോൾ)
പ്രോഗ്രാം കമ്മിറ്റി: മിസ്റ്റർ. പീറ്റർ മപ്പണലിൽ (പോർട്ടസ്‌മൗത്ത്‌), മിസ്റ്റർ. ജോർജ് കുര്യാക്കോസ്( സ്വിൻഡൻ)
രജിസ്‌ട്രേഷൻ& ഫിനാൻസ്: ജോൺസൻ മാണി (പീറ്റർബറോ), തങ്കച്ചൻ ഇ.എ. (ബ്രിസ്റ്റോൾ)
കൾച്ചറൽ & സ്പോർട്ട്സ്: മിസിസ്. ലീല ബേബി(പോർട്ട്സമൗത്ത്‌), മിസ്റ്റർ. ജോർജ് കുര്യാക്കോസ്( സ്വിൻഡൻ)
ഫുഡ് &അക്കൊമഡേഷൻ : മിസിസ്. റാണി പീറ്റർ (പോർട്ട്സമൗത്ത്‌), മിസ്റ്റർ. ജെബി ചാക്കപ്പൻ (ബിർമിങ്ഹാം)
വോളന്റിയേഴ്‌സ് : മിസ്റ്റർ. ജോസ് മുടനാട്ട്(പോർട്ട്സമൗത്ത്‌), മിസ്റ്റർ. ബിജു വർഗീസ് (ഗ്ളാസ്ഗോ), മിസ്റ്റർ. ജോസ് കാലപ്പനക്കുഴി (കെന്റ്)
സംഗമത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്ര, ചെണ്ടമേളം, നൃത്തനൃത്ത്യങ്ങള്‍, ഗാനമേള, സ്വാദിഷ്ടമായ സദ്യ തുടങ്ങിയവ ചടങ്ങിന് മാറ്റ് കൂട്ടും. പഠനപാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയ അംഗങ്ങളുടെ കുട്ടികൾക്ക് പുരസ്കാരം നൽകി ആദരിക്കും. കോലഞ്ചേരിയുടെ തനതു ശൈലിയിൽ ഉള്ള വിഭവസമൃദ്ധമായ സാദ്ധ്യേ തുടർന്ന് ഗ്രെയ്‌സ് മെലഡീസ് യുകെയുടെ ഗാനമേളയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more