1 GBP =
breaking news

ഇറ്റലിയിലെ സ്വകാര്യ റിസോർട്ടിൽ വിഹാഹിതരായ ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയുടെയും ബോളിവുഡ് നടി അനുഷ്ക ശർമ്മയുടെയും വിവാഹ വീഡിയോ കാണാം

ഇറ്റലിയിലെ സ്വകാര്യ റിസോർട്ടിൽ വിഹാഹിതരായ ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയുടെയും ബോളിവുഡ് നടി അനുഷ്ക ശർമ്മയുടെയും വിവാഹ വീഡിയോ കാണാം

ഇറ്റലി: ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയും പ്രമുഖ ബോളിവുഡ് നടി അനുഷ്ക്ക ശർമ്മയും ഇന്നലെ ഇറ്റലിയിൽ വിവാഹിതരായി. ഇറ്റലിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം.ഡിസംബർ 26 ന് മുംബൈയിൽ പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്. ഏറെ കാലമായി ഇരുവരും പ്രണയത്തിലായിരുന്ന ഇവരുടെ മംഗല്യം,കുടുംബാംഗങ്ങളിൽ ഒതുക്കി അതീവ രഹസ്യമായിട്ടായിരുന്നു വിവാഹ ചടങ്ങ് നടന്നത്. സച്ചിൻ ടെണ്ടുൽക്കർക്കും യുവരാജ് സിംഗിനും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണം ഉണ്ടായിരുന്നത്.

ട്വിറ്ററില്‍ വിവാഹ വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ബോളിവുഡിന്റെ മിന്നും താരവും പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ നിമിഷങ്ങള്‍ കൊണ്ട് വൈറലായി മാറി. ഇനിയെന്നും ഒരേമനസ്സോടെയെന്ന് വ്യക്തമാക്കി ഇരുവരും ട്വിറ്ററില്‍ ഒരേ സന്ദേശമാണു നല്‍കിയത്.

ഈ പ്രണയത്താല്‍ ഇനിയെന്നും ഒന്നായിരിക്കുമെന്നു പരസ്പരം വാക്കു നല്‍കിയിരിക്കുന്നു ഞങ്ങള്‍. വാര്‍ത്ത പങ്കുവയ്ക്കുന്നതില്‍ സന്തോഷമെത്രയെന്നു പറഞ്ഞറിയിക്കാനാകില്ല. കുടുംബാംഗങ്ങള്‍, ആരാധകര്‍ തുടങ്ങി എല്ലാവരുടെയും സ്‌നേഹവും പിന്തുണയും കൂടിയാകുന്നതോടെ കൂടുതല്‍ അനുഗ്രഹീതമാകുന്നു ഈ നിമിഷം.ഞങ്ങളുടെ ജീവിതത്തിന്റെ, സന്തോഷത്തിന്റെ ഭാഗമായതിനു നന്ദി-വിരാടിന്റെയും അനുഷ്‌കയുടെയും വാക്കുകള്‍. പരമ്പരാഗത വേഷത്തിലായിരുന്നു ഇരുവരും വിവാഹചടങ്ങുകള്‍ക്കെത്തിയത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more